scorecardresearch

ഗാസ സമാധാന കരാറിന്റെ രണ്ടാം ഘട്ടം ഉടൻ; ട്രംപുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് നെതന്യാഹു

ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്

ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്

author-image
WebDesk
New Update
Nethanyhu-Trump

Gaza Peace Treaty Updates

Gaza Peace Treaty Updates: ടെൽഅവീവ്:  ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ മാസം അവസാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഗാസയിലെ സമാധാനത്തിനായുള്ള ട്രംപിന്റെ പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ നടപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

Also Read:പ്രഖ്യാപനത്തിലൊതുങ്ങിയ സമാധാനം; ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ 104 മരണം

ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും ഹമാസിന്റെ ഭരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും.

Also Read:സമാധാന കരാർ ലംഘിച്ചെന്നാരോപണം; ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ

രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതും, അന്താരാഷ്ട്ര മേൽനോട്ടത്തിൽ ഗാസയിൽ ഒരു ഇടക്കാല പലസ്തീൻ സർക്കാർ രൂപീകരിക്കുന്നതും ഈ പദ്ധതിയുടെ ഭാഗമാണ്.

Also Read:യെമനിൽ ഇസ്രായേൽ ആക്രമണം; ഹൂതികളുടെ സൈനിക മേധാവി കൊല്ലപ്പെട്ടു

പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാകാറായെന്നും, ഒക്ടോബർ 10-ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം അക്രമങ്ങൾ കുറഞ്ഞിട്ടുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. വെടിനിർത്തലിന് ശേഷം ഹമാസ് 20 ബന്ദികളെയും 27 മൃതദേഹങ്ങളെയും വിട്ടയച്ചു. ഇതിന് പകരമായി 2000-ത്തോളം പലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിച്ചിരുന്നു.

Read More:വെനസ്വേലയുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് ട്രംപ്; നിർണായക നീക്കം

Gaza isreal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: