/indian-express-malayalam/media/media_files/uploads/2018/01/modi1.jpg)
ന്യൂഡൽഹി: ആറു ദിവസത്തെ സന്ദർശനത്തിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെ​​​ത​​​ന്യാ​​​ഹു ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി. പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മോദി ഇസ്രായേൽ സന്ദർശനത്തിന് എത്തിയപ്പോൾ നെതന്യാഹു നേരിട്ടെത്തിയാണ് സ്വീകരിച്ചത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങും വിമാനത്താവളത്തിൽ എത്തിയിരുന്നു.
കഴിഞ്ഞ 25 വർഷത്തിനിടയിൽ ഇന്ത്യ സന്ദർശിക്കുന്ന രണ്ടാമത്തെ ഇസ്രായേൽ പ്രധാനമന്ത്രിയാണ് നെതന്യാഹു. 2003 സെപ്റ്റംബറിൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഇസ്രായേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ ഇന്ത്യ സന്ദർശിക്കുന്നത്.
#WATCH Israel PM Benjamin Netanyahu received by PM Narendra Modi in Delhi. #NetanyahuInIndiapic.twitter.com/CTv4rlEWSg
— ANI (@ANI) January 14, 2018
നാളെയാണ് ഇന്ത്യ-ഇസ്രായേൽ ഉഭയകക്ഷി ചർച്ച. പ്രതിരോധം, ഊർജ്ജം തുടങ്ങി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലും നെതന്യാഹു സന്ദർശനം നടത്തും.
തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ഷ്​​​ട്ര​​​പ​​​തി​​​ഭ​​​വ​​​നി​​​ൽ നെ​​​ത​​​ന്യാ​​​ഹുവിന് സ്വീ​​​ക​​​ര​​​ണം ഒരുക്കിയിട്ടുണ്ട്. തു​​​ട​​​ർ​​​ന്ന് രാ​​​ജ്ഘ​​​ട്ടി​​​ലെ​​​ത്തി ഗാ​​​ന്ധി​ സ്മാ​​​ര​​​ക​​​ത്തി​​​ൽ പു​​​ഷ്പ​​​ച​​​ക്രം സ​​​മ​​​ർ​​​പ്പി​​​ക്കും. പി​​​ന്നീ​​​ടു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​മാ​​​യി ഹൈ​​​ദ​​​രാ​​​ബാ​​​ദ് ഹൗ​​​സി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. വൈ​​​കു​​​ന്നേ​​​രം രാ​​​ഷ്​​​ട്ര​​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ക്കും. 102 ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 130 ബി​​​​സി​​​​ന​​​​സ് സം​​​​ഘാംഗങ്ങൾ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ അ​​​​നു​​​​ഗ​​​​മി​​​​ക്കു​​​ന്നു​​​ണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us