/indian-express-malayalam/media/media_files/2025/11/19/lebanon-attack-2025-11-19-16-29-20.jpg)
Israeli Airstrike Updates
Israeli Airstrike Updates: ബെയ്‌റൂട്ട്: ലെബനനിലെ പലസ്തീൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ വ്യോമാക്രമണം. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ - ഹിസ്ബുള്ള വെടിനിർത്തൽ കരാർ പ്രബല്യത്തിൽ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്.
Also Read:ഗാസ സമാധാന പദ്ധതിക്ക് യുഎൻ അംഗീകാരം; എതിർപ്പുമായി ഹമാസ്
തീരദേശ നഗരമായ സിഡോണിന്റെ ഐൻ എൽ-ഹിൽവേ അഭയാർഥി ക്യാമ്പിലേക്കാണ് ഇസ്രയേൽ ആക്രമണമുണ്ടായത്. നിലവിൽ ആക്രമണം നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ആംബുലൻസ്, അടിയന്തര ആവശ്യങ്ങൾക്കുള്ള സേവനങ്ങൾ എന്നിവ മാത്രമാണ് കടത്തി വിടുന്നത്.
Also Read:ഗാസയിലെ സംഘർഷങ്ങൾ നിരാശാജനകം, കരാർ നിലനിൽക്കുമെന്ന് ഖത്തർ
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തു. ഹമാസ് പരിശീലന ക്യാമ്പാണ് ആക്രമിച്ചതെന്നും ഹമാസ് പ്രവർത്തിക്കുന്നിടത്തെല്ലാം ഇസ്രയേൽ സൈന്യം ആക്രമണം തുടരുമെന്നും ഇസ്രയേൽ അറിയിച്ചു. ആക്രമണത്തെ ഹമാസും അപലപിച്ചു. സ്‌പോർട്സ് ഗ്രൗണ്ടിലാണ് വ്യോമാക്രമണം നടന്നതെന്നും പരിശീലനം നടക്കുകയായിരുന്നില്ലെന്നും ഹമാസ് വ്യക്തമാക്കി.
Also Read:കാത്തിരിപ്പിനൊടുവിൽ സമാധാനത്തിലേക്ക്; ഗാസയിൽ ബന്ദികളുടെ കൈമാറ്റം തുടങ്ങി
കഴിഞ്ഞ രണ്ട് വർഷത്തിനിടെ, ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹിസ്ബുള്ള ഗ്രൂപ്പിലെയും ഹമാസിലേയും നിരവധി പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഹമാസിന്റെ ഡെപ്യൂട്ടി മേധാവിയും ഗ്രൂപ്പിന്റെ സൈനിക വിഭാഗത്തിന്റെ സ്ഥാപകനുമായ സാലിഹ് അരൂരി 2024 ജനുവരി രണ്ടിന് ബെയ്‌റൂട്ടിൽ വച്ച് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Read More:സൗദി അറേബ്യയ്ക്ക് എഫ് -35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് ട്രംപ്; പ്രഖ്യാപനം കിരീടാവകാശിയുടെ യുഎസ് സന്ദർശനത്തിന് തൊട്ടുമുമ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us