scorecardresearch

ഗാസയിലെ സന്നദ്ധ സംഘടനകളെ താത്കാലികമായി റദ്ദാക്കി ഇസ്രയേൽ

36ലധികം സന്നദ്ധ സംഘടനകളെയാണ് ഗാസ മുനമ്പിൽ പ്രവർത്തിക്കുന്നതിൽ നിന്ന് ഇസ്രയേൽ സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്

36ലധികം സന്നദ്ധ സംഘടനകളെയാണ് ഗാസ മുനമ്പിൽ പ്രവർത്തിക്കുന്നതിൽ നിന്ന് ഇസ്രയേൽ സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്

author-image
WebDesk
New Update
Gaza

Gaza Upates

ജറുസലം: ഗാസയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന സന്നദ്ധ സംഘടനകളെ താത്കാലികമായി റദ്ദാക്കി ഇസ്രയേൽ. പുതിയ രജിസ്ട്രേഷൻ നിയമങ്ങൾ പാലിക്കാത്തതിൻ്റെ പേരിലാണ് സംഘടനകളെ താത്കാലികമായി റദ്ദാക്കിയതെന്ന് ഇസ്രയേൽ അറിയിച്ചു.

Advertisment

Also Read:ഗാസയിലെ സംഘർഷങ്ങൾ നിരാശാജനകം, കരാർ നിലനിൽക്കുമെന്ന് ഖത്തർ

ഗാസയില്‍ പ്രവർത്തിക്കുന്ന സംഘടനകളിൽ പങ്കാളികളായ പലസ്‌തീനികളുടെയും വിദേശ ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങള്‍ ഇസ്രയേലിന് കൈമാറണമെന്ന കര്‍ശനമായ നിബന്ധനകള്‍ പാലിക്കണമെന്നും ഇസ്രയേൽ കൂട്ടിച്ചേർത്തു. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്, കെയർ എന്നിവയുൾപ്പെടെ 36ലധികം സന്നദ്ധ സംഘടനകളെയാണ് ഗാസ മുനമ്പിൽ പ്രവർത്തിക്കുന്നതിൽ നിന്ന് ഇസ്രയേൽ സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്.

പലസ്‌തീൻ-ഇസ്രയേൽ സംഘർഷം കൊടുമ്പിരികൊണ്ട ഈ വർഷം ഇസ്രയേലിനെതിരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുകയും പലസ്‌തീനൊപ്പം നിലകൊണ്ട സംഘടനകൾക്കുമെതിരെയാണ് ഇസ്രയേലിൻ്റെ ഹീനമായ നടപടി.

Also Read:ഹമാസ് സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഇസ്രായേൽ വീണ്ടും യുദ്ധം ആരംഭിക്കും: ട്രംപ്

ഹമാസും മറ്റ് ഗ്രൂപ്പുകളും സന്നദ്ധ സംഘടനകൾക്ക് സഹായം നൽകുന്നത് തടയുക എന്നതാണ് ഈ നിയമങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ പ്രതികരിച്ചു. എന്നാൽ ഇസ്രയേലിൻ്റെ നിയമങ്ങൾ ഏകപക്ഷീയമാണെന്നും സംഘടനകളുടെ നിരോധനം മാനുഷിക സഹായം ആവശ്യമുള്ള സാധാരണ ജനതയെ ദോഷകരമായി ബാധിക്കുമെന്നും സംഘടനകൾ പ്രതികരിച്ചു.

ഗാസയിൽ പ്രവർത്തിക്കുന്ന ഏകദേശം മുപ്പത് ശതമാനത്തിലധികം സന്നദ്ധ സംഘടനകൾക്കാണ് ഇതു മൂലം പ്രവർത്തനാനുമതി റദ്ദാക്കിയതെന്ന് ഇസ്രയേൽ ഡയസ്പോറ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു. ഗാസയിലെ ഏറ്റവും വലുതും പ്രശസ്‌തവുമായ ഗ്രൂപ്പുകളിൽ ഒന്നായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന് തങ്ങളുടെ ചില പ്രവർത്തകർ ഹമാസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന അവകാശവാദങ്ങളോട് പ്രതികരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഇസ്രയേൽ പറഞ്ഞു.

Also Read:ഗാസ യുദ്ധം അവസാനിച്ചെന്ന് ട്രംപ്

"സന്ദേശം വ്യക്തമാണ്, മാനുഷിക സഹായം സ്വാഗതാർഹവുമാണ് എന്നാൽ ഭീകരതയ്ക്കായി സന്നദ്ധ സംഘടനകൾ ചൂഷണം ചെയ്യപ്പെടരുത്" ഇസ്രയേൽ പ്രവാസി കാര്യമന്ത്രി അമിച്ചായ് ചിക്ലി പറഞ്ഞു. ഡോക്ടേഴ്‌സ് വിത്ത് ഔട്ട് ബോർഡേഴ്‌സിൻ്റെ പ്രവർത്തനം വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അമിച്ചായ് ചിക്ലി പറഞ്ഞു.

ഇസ്രയേലിൻ്റെ ഈ തീരുമാനം ഗാസയിലെ ജനങ്ങൾക്ക് വിനാശകരമാകുമെന്ന് വിവിധ സംഘടനകൾ പറഞ്ഞു. "വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നിട്ടും ഗാസയിൽ അതിക്രമങ്ങൾ തുടരുകയാണ്. ജീവൻ രക്ഷിക്കാനുള്ള അത്യാവശ്യ സഹായങ്ങൾ എത്തിക്കുന്നതിൽ നിന്ന് ഡസൻ കണക്കിന് സംഘടനകളും തടയപ്പെട്ടിരിക്കുന്നു. തുടർന്നും തടയപ്പെടും," നോർവീജിയൻ അഭയാർഥി കൗൺസിൽ ഉപദേഷ്‌ടാവായ ഷൈന ലോ പറഞ്ഞു.

Read More: യുക്രൈയ്ൻ യുദ്ധം; ട്രംപിന്റെ സമാധാന പദ്ധതി പൂർണ്ണമായി അംഗീകരിക്കുന്നില്ലെന്ന് പുടിൻ

Gaza gaza war

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: