/indian-express-malayalam/media/media_files/2026/01/06/isreal-attack-2026-01-06-16-38-16.jpg)
Isreal attack Lebanon
ബെയ്‌റൂട്ട്: ഹിസ്ബുള്ള ഉൾപ്പെടെയുള്ള സായുധ ഗ്രൂപ്പുകളെ നിരായുധരാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ലെബനൻ സർക്കാർ നിർണായക യോഗം ചേരാനിരിക്കെ, രാജ്യത്ത് ശക്തമായ വ്യോമാക്രമണവുമായി ഇസ്രായേൽ. ചൊവ്വാഴ്ച പുലർച്ചെ തെക്കൻ തീരദേശ നഗരമായ സിദോനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് നിലകളുള്ള വാണിജ്യ സമുച്ചയം പൂർണ്ണമായും തകർന്നു.
Also Read:പ്രഖ്യാപനത്തിലൊതുങ്ങിയ സമാധാനം; ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ 104 മരണം
ലതാനി നദിക്ക് വടക്കുള്ള പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്. ഹിസ്ബുള്ളയുടെയും ഹമാസിന്റെയും കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. സിദോനിലെ ആക്രമണത്തിന് മുന്നോടിയായി മുന്നറിയിപ്പുകളൊന്നും നൽകിയിരുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കിഴക്കൻ ബെക്കാ താഴ്‌വരയിലെയും തെക്കൻ ലെബനനിലെയും ചില ഗ്രാമങ്ങളിൽ ആക്രമണം നടത്തുന്നതിന് മുൻപ് ഒഴിഞ്ഞുപോകാാൻ ഇസ്രായേൽ സൈന്യം നിർദ്ദേശം നൽകിയിരുന്നു.
Also Read:വെനിസ്വേലയില്‍ ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്‍റായി ചുമതലയേറ്റു
ബെക്കാ താഴ്‌വരയിൽ 2024 മെയ് മാസത്തിൽ കൊല്ലപ്പെട്ട ഹമാസ് കമാൻഡർ ഷറബിൽ അൽ-സയീദിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കെട്ടിടങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
നിരായുധീകരണം ലക്ഷ്യം: ഇസ്രായേൽ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിന്ന് ഹിസ്ബുള്ളയെ നിരായുധരാക്കുന്ന ദൗത്യത്തെക്കുറിച്ച് ലെബനൻ സൈനിക മേധാവി ജനറൽ റുഡോൾഫ് ഹൈക്കൽ വ്യാഴാഴ്ച സർക്കാരിന് വിശദീകരണം നൽകാനിരിക്കെയാണ് ഈ ആക്രമണങ്ങൾ. 2025 അവസാനത്തോടെ ലിതാനി നദിക്ക് തെക്കുള്ള പ്രദേശങ്ങളിൽ നിന്ന് ഹിസ്ബുള്ളയുടെ സാന്നിധ്യം പൂർണ്ണമായും ഒഴിവാക്കുമെന്നാണ് ലെബനൻ സർക്കാരിന്റെ നിലപാട്.
Also Read: കൊളംബിയയിൽ സൈനിക നടപടിക്ക് തയ്യാർ; ഭീഷണി മുഴക്കി ഡൊണാൾഡ് ട്രംപ്
2024 നവംബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും, ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണങ്ങൾ തുടരുകയാണ്. വെടിനിർത്തലിന് ശേഷം നടന്ന ആക്രമണങ്ങളിൽ ഇതുവരെ 127 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കി.
Read More: ടിക് ടോക്ക് പോസ്റ്റിനെച്ചൊല്ലി സംഘർഷം: നേപ്പാളിലെ ബിർഗഞ്ചിൽ കർഫ്യൂ, പള്ളിക്ക് നേരെ ആക്രമണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us