scorecardresearch

യുദ്ധം പടിവാതിൽക്കൽ; രാജ്യത്തെ പ്രതിരോധിക്കാൻ വിദേശത്തുള്ള ഇസ്രായേലികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു

നാച്ച്മാനിയെ പോലെ പ്രായം അമ്പതിനോടടുത്തെങ്കിലും നിരവധി സമപ്രായക്കാരാണ് രാജ്യത്തിന്റെ പോരാട്ടങ്ങളിൽ സജീവമാകാൻ ഇസ്രയേലിലേക്ക് തിരിച്ചെത്തുന്നത്.

നാച്ച്മാനിയെ പോലെ പ്രായം അമ്പതിനോടടുത്തെങ്കിലും നിരവധി സമപ്രായക്കാരാണ് രാജ്യത്തിന്റെ പോരാട്ടങ്ങളിൽ സജീവമാകാൻ ഇസ്രയേലിലേക്ക് തിരിച്ചെത്തുന്നത്.

author-image
Shubhajit Roy
New Update
Israel | Palestinians | WAR

ടെൽ അവീവിലെ വിമാനത്താവളത്തിൽ തിരിച്ചെത്തുന്ന ഇസ്രയേലുകാരെ വരവേൽക്കുന്ന ബന്ധുക്കൾ | Express photo by Shubhajit Roy

എട്ട് ദിവസം മുമ്പ് ജപ്പാനിൽ അവധിക്കാലം ആഘോഷിക്കവെ ആയിരുന്നു ഒറി നച്മാനിയും ഭാര്യയും ആ ഞെട്ടിക്കുന്ന വാർത്തയറിഞ്ഞത്. പലസ്തീൻ സൈനിക ഗ്രൂപ്പായ ഹമാസ് ഇസ്രയേലിലേക്ക് നുഴഞ്ഞുകയറി നിരായുധരായ സാധാരണക്കാരെ വധിച്ചെന്നും വൻതോതിൽ അക്രമം നടത്തിയെന്നും അവർ ഞെട്ടലോടെയാണ് അറിഞ്ഞത്.

Advertisment

അവൻ സേവനമനുഷ്ഠിച്ച സൈനിക യൂണിറ്റിൽ നിന്ന് ഒരു കോൾ വന്ന നിമിഷം, ദമ്പതികൾ വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. വാർത്തയറിഞ്ഞതും 44കാരനായ ഇസ്രയേൽ സൈനികനും ഭാര്യയും സ്വന്തം രാജ്യത്ത് തിരിച്ചെത്തി നാടിന്റെ പ്രതിരോധത്തിൽ പങ്കാളിയാകാനുള്ള കാത്തിരിപ്പിലായിരുന്നു.

“ചിത്രങ്ങൾ കാണുകയും ആക്രമണ വാർത്തയെക്കുറിച്ച് കേൾക്കുകയും ചെയ്തപ്പോൾ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ ആയിരക്കണക്കിന് കിലോമീറ്റർ അകലെയാണെങ്കിലും, ഹമാസിനെതിരെ പോരാടുന്ന എന്റെ സഹോദരങ്ങൾക്കൊപ്പം കഴിയാൻ ഞാൻ ആഗ്രഹിച്ചു,” നാച്ച്മണി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് ആദ്യ ദിവസങ്ങളിൽ ഇസ്രയേലിലേക്ക് വിമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, വിദേശത്തായിരുന്നിട്ടും സമയമൊട്ടും പാഴാക്കാതെ വാട്ട്‌സാപ്പിലൂടെ ഭക്ഷണം, അവശ്യ ഉപകരണങ്ങൾ എന്നിവയുടെ വിതരണം ഏകോപിപ്പിക്കുന്നതിന് ആളുകളെ അണിനിരത്തുന്നതിൽ അദ്ദേഹം വ്യാപൃതനായി.

Advertisment

ഒരാഴ്ച കഴിഞ്ഞ് ആഡിസ് അബാബ വഴി ഒരു വിമാന യാത്ര ശരിയാകുന്നത് വരെയും, ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിലേക്ക് (ഐഡിഎഫ്) ഡെലിവറികൾ സമാഹരിക്കാൻ അദ്ദേഹം ഫോൺ ഫലപ്രദമായി ഉപയോഗിച്ചു. നാച്ച്മാനിയെ പോലെ പ്രായം അമ്പതിനോടടുത്തെങ്കിലും നിരവധി സമപ്രായക്കാരാണ് രാജ്യത്തിന്റെ പോരാട്ടങ്ങളിൽ സജീവമാകാൻ ഇസ്രയേലിലേക്ക് തിരിച്ചെത്തുന്നത്.

ബ്രസീലിലായിരുന്ന പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരു 30കാരനും ഹമാസ് നടത്തിയ അക്രമ വാർത്തയറിഞ്ഞാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. യൂണിറ്റിൽ നിന്ന് വിളിയെത്തിയതും അദ്ദേഹം തുടക്കം മുതൽ സൈബർ യുദ്ധമേഖലകളിൽ വ്യാപൃതനായി. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്ക് പുറപ്പെട്ട അവർ ഞായറാഴ്ച രാവിലെയാണ് വിമാനമിറങ്ങിയത്.

"ടെക്നിക്കൽ മേഖലയിൽ എനിക്ക് വൈദഗ്ധ്യമുണ്ട്. സൈബർ വാർഫെയർ കാര്യങ്ങളിൽ സഹായം തേടി സഹപ്രവർത്തകർ വിളിച്ചിരുന്നു. തിരിച്ചടിക്കാനുള്ള പദ്ധതികളുടെ ഭാഗമായുള്ള പ്രവർത്തനമായിരുന്നു ഇത്," അദ്ദേഹം പറഞ്ഞു.

ഒരു സൈക്കോളജിസ്റ്റായ നോവയും രാഷ്ട്രസേവനത്തിനായി ഞായറാഴ്ചയോടെ ടെൽ അവീവിലേക്ക് മടങ്ങിയെത്തി. “ആവശ്യത്തിന്റെയും പ്രതിസന്ധിയുടെയും ഈ സമയത്ത് ഞങ്ങളെല്ലാവരും ഒത്തുചേരേണ്ടത് ഈ രാജ്യത്തിന് ആവശ്യമാണ്. അതിനാലാണ് ഞാൻ മടങ്ങിയെത്തിയത്,” നോവ പറഞ്ഞു.

ഐ‌എ‌എഫ് ഉദ്യോഗസ്ഥരും ടെക്കികളും സൈക്കോളജിസ്റ്റുകളും ഉൾപ്പെടെ, സ്വന്തം നാടിനെ പ്രതിരോധിക്കാൻ ഇസ്രയേലിലേക്ക് മടങ്ങുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം വർദ്ധിക്കുകയാണ്. രാജ്യത്തേക്ക് തിരിച്ചെത്താനുള്ള ഇസ്രയേലുകാരുടെ ഈ തിരക്ക്, യുദ്ധത്തിലേക്കുള്ള ചുവടുവെപ്പിന്റെ കൂടി സൂചനയാണ്.

അതേസമയം, ഇന്ത്യക്കാർ ഉൾപ്പെടെ മിക്ക വിദേശികളും ഇസ്രയേൽ വിട്ടുപോകാനുള്ള തിരക്കിലാണ്. ഓപ്പറേഷൻ അജയ് പ്രകാരം ഇന്ത്യൻ സർക്കാർ ക്രമീകരിച്ച നാല് പ്രത്യേക വിമാനങ്ങളിലായി ഇതുവരെ 900ലധികം രാജ്യത്തേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

Isreal Palastine Issue

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: