scorecardresearch

ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ; ഇതുവരെ കാണാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി

പശ്ചിമേഷ്യയെ വീണ്ടും യുദ്ധസാഹചര്യത്തിലേക്ക് തള്ളിയിടുന്ന നീക്കമാണ് ഹമാസ് സൈന്യം നടത്തിയത്

പശ്ചിമേഷ്യയെ വീണ്ടും യുദ്ധസാഹചര്യത്തിലേക്ക് തള്ളിയിടുന്ന നീക്കമാണ് ഹമാസ് സൈന്യം നടത്തിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Isreal war | Hamas attack

ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ തകർന്ന ഇസ്രേയലിലെ കെട്ടിടങ്ങൾ ഫൊട്ടോ: എഎൻഐ

തെക്കൻ ഇസ്രയേലിൽ അപ്രതീക്ഷിതമായി ആക്രമണം നടത്തിയ പലസ്തീൻ സൈന്യത്തിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീനെതിരെ യുദ്ധം ആരംഭിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചു. ഇതുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടി ഞങ്ങളുടെ എതിരാളികൾ കാണേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Advertisment

പശ്ചിമേഷ്യയെ വീണ്ടും യുദ്ധസാഹചര്യത്തിലേക്ക് തള്ളിയിടുന്ന നീക്കമാണ് ഹമാസ് സൈന്യം നടത്തിയിരിക്കുന്നത്. തെക്കൻ ഇസ്രയേലിലേക്ക് പാരച്യൂട്ട് ഉപയോഗിച്ച് നുഴഞ്ഞുകയറിയ ഹമാസ് ഭീകരർ 14 ഇടങ്ങളിലായി ഇസ്രയേൽ സേനയുമായി ഏറ്റുമുട്ടൽ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലിലേക്ക് 5000 റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഹമാസ് സേന പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ, ഇന്ന് നടന്നത് അപ്രതീക്ഷിതമായ ആക്രമണമാണെന്നും, ഹമാസിന്റെ നേതൃത്വത്തിൽ 2500 റോക്കറ്റുകളാണ് ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതെന്ന് ഇസ്രയേൽ സൈന്യവും കണക്കുകൾ പുറത്തുവിട്ടു. നിരവധി മലയാളികളും ഹമാസ് ആക്രമണം നടക്കുന്ന തെക്കൻ ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Advertisment

ഹമാസ് ആക്രമണത്തിൽ ഇതുവരെ നാല് പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് പ്രാഥമിക വിവരം. ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിന്റെ നടുക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മറുപടിയായി ഇസ്രയേൽ സൈന്യവും ആക്രമണം തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസ്രയേലിലെ സാധാരണ പൌരന്മാർ താമസിക്കുന്ന മേഖലകളിലേക്കാണ് റോക്കറ്റ് ആക്രമണം തുടരുന്നത്. ഇതേ തുടർന്ന് തെക്കൻ ഇസ്രയേലിലെ ജനങ്ങളോട് വീടുകൾക്കുള്ളിൽ സുരക്ഷിതരായി ഇരിക്കണമെന്ന് ഇസ്രായേൽ സർക്കാർ ദൃശ്യമാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചു. ഇസ്രയേലി പൌരന്മാരെ ഹമാസ് ഗ്രൂപ്പുകൾ ബന്ദികളാക്കിയിട്ടുണ്ടെന്നും പലസ്തീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 35 ഇസ്രയേലി സൈനികരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്.

അപകട സൈറൺ കേട്ടാൽ തെക്കൻ ഇസ്രയേലിലെ പൌരന്മാർ പുറത്തിറങ്ങരുതെന്നും ഭൂമിക്കടിയിലെ ബങ്കറുകളിലേക്ക് മാറണമെന്നും ഇസ്രയേൽ സർക്കാർ മുന്നറിയിപ്പ് നൽകി. ഇസ്രയേലിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസ്രയേൽ സൈന്യം വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ ഒരു വർഷത്തോളമായി നടത്തുന്ന സൈനിക റെയ്ഡുകളിൽ 200ഓളം പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഹമാസ് ഭീകരർക്ക് വേണ്ടിയാണ് റെയ് നടത്തുന്നതെന്നായിരുന്നു ഇസ്രയേലിന്റെ വാദം. എന്നാൽ കല്ലെറിയുന്ന പ്രതിഷേധക്കാരേയും സാധാരണ പലസ്തീനുകാരേയും ഇസ്രയേൽ സൈന്യം വധിച്ചിട്ടുണ്ടെന്നാണ് പലസ്തീന്റെ വാദം. ഇതിന് പിന്നാലെ ഹമാസ് അനുകൂലികൾ രണ്ടാഴ്ച മുമ്പ് ഇസ്രയേൽ അതിർത്തിയിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര ഇടപെടലുകളെ തുടർന്നാണ് പിന്നീട് പ്രതിഷേധം തണുത്തത്.

Isreal embassy | India
Isreal embassy | India

ഇസ്രയേലിലെ ഇന്ത്യക്കാർ മുൻകരുതൽ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്

ഇസ്രയേലിലെ നിലവിലെ സാഹചര്യങ്ങളിൽ ഇന്ത്യക്കാർ മുൻകരുതൽ സ്വീകരിക്കണമെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. അവിടുത്തെ പ്രാദേശിക അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക. ഇന്ത്യൻ പൌരന്മാർ ആരും അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നും എംബസി അഭ്യർത്ഥിച്ചു. എത്രയും വേഗം സുരക്ഷിതരായി അഭയാർത്ഥി കേന്ദ്രങ്ങളിലേക്ക് മാറണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അടിയന്തര ആവശ്യങ്ങൾക്ക് +97235226748 എന്ന നമ്പറിൽ വിളിക്കുകയോ cons1.teaviv@mea.gov.in എന്ന ഇ-മെയിലിലേക്ക് സന്ദേശം അയയ്ക്കുകയോ ചെയ്യണം. എംബസി ഉദ്യോഗസ്ഥർ നിങ്ങളുടെ സഹായത്തിന് എപ്പോഴും ഉണ്ടായിരിക്കുമെന്ന് അധികൃതർ എംബസിയുടെ ട്വിറ്റർ പേജിലൂടെ അറിയിച്ചു.

Isreal Palastine Issue

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: