scorecardresearch

ഗാസ സമാധാന സമിതി; പാനലിൻ്റെ ഏകോപനത്തിൽ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇസ്രായേല്‍

ഗാസ എക്‌സിക്യൂട്ടീവ് പാനലിനെ ഇസ്രയേലുമായി ഏകോപ്പിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫിസ് വ്യക്തമാക്കി

ഗാസ എക്‌സിക്യൂട്ടീവ് പാനലിനെ ഇസ്രയേലുമായി ഏകോപ്പിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫിസ് വ്യക്തമാക്കി

author-image
WebDesk
New Update
benjamin nethynahu

ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഗാസ സമാധാന പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇസ്രയേല്‍ രംഗത്ത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സമാധാന സമിതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗാസ എക്‌സിക്യൂട്ടീവ് പാനലിനോടാണ് ഇസ്രയേല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

Advertisment

Also Read:പാരിസിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ ജയ് മഹാരാഷ്ട്ര വിളികളുമായി ഇന്ത്യൻ യുവാക്കൾ; വ്യാപക വിമർശനം

പലസ്‌തീനില്‍ യുദ്ധാനന്തര ഭരണത്തിന് മേൽനോട്ടം വഹിക്കുന്ന ബോര്‍ഡാണിത്. ഗാസയില്‍ സമാധാന പാനല്‍ രൂപീകരിച്ചെന്നും ലോക രാജ്യങ്ങളെ ക്ഷണിച്ചെന്നും ട്രംപ് ശനിയാഴ്‌ച പ്രഖ്യാപനം നടത്തിയോതടെയാണ് എതിര്‍പ്പ് ഉയര്‍ന്നിരിക്കുന്നത്.

ഗാസ എക്‌സിക്യൂട്ടീവ് പാനലിനെ ഇസ്രയേലുമായി ഏകോപ്പിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫിസ് വ്യക്തമാക്കി. "ബോർഡിന് റിപ്പോർട്ട് ചെയ്യുന്ന ഗാസ എക്‌സിക്യൂട്ടീവ് പാനലിനെക്കുറിച്ചുള്ള പ്രഖ്യാപനം ഇസ്രയേലുമായി ഏകോപിപ്പിച്ചിട്ടില്ല. അത് അവരുടെ നയത്തിന് വിരുദ്ധമാണ്" ഓഫിസ് പ്രസ്‌താനയില്‍ പറയുന്നു. ഈ വിഷയത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ബന്ധപ്പെടാൻ പ്രധാനമന്ത്രി വിദേശകാര്യ മന്ത്രിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും പ്രസ്‌താനയില്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ഇറാനിൽ പുതിയ നേതൃത്വം വരേണ്ട സമയമായി: ഖമേനിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ട്രംപ്

ഗാസ എക്‌സിക്യൂട്ടീവ് പാനൽ എന്നറിയപ്പെടുന്ന പാനലിൽ തുർക്കി വിദേശകാര്യ മന്ത്രിയ്‌ക്ക് പുറമെ ഈജിപ്‌ത്, തുർക്കി, അർജൻ്റീന, കാനഡ എന്നീ രാജ്യങ്ങളിലെ നേതാക്കളും മറ്റ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. എന്നാല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ച ഗാസ സമാധാന പാനലില്‍ ട്രംപ് ഇതിനകം തന്നെ സ്വയം ചെയർമാനായി പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്.

Also Read:ഇറാനിൽ ഇന്ത്യൻ കപ്പൽ ജീവനക്കാർ തടവിൽ; നയതന്ത്ര സഹായത്തിനായി ഇന്ത്യൻ എംബസി രംഗത്ത്

യുഎസ് പ്രസിഡൻ്റ് തൻ്റെ പാനലിലേക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ജാരെഡ് കുഷ്‌നർ, സ്റ്റീവ് വിറ്റ്കോഫ് എന്നിവരെ നാമനിർദ്ദേശം ചെയ്‌തിട്ടുമുണ്ട്. യുഎസ് ദേശീയ സുരക്ഷാ കൗൺസിലിൽ സേവനമനുഷ്‌ഠിക്കുന്ന ട്രംപിൻ്റെ വിശ്വസ്‌ത സഹായി റോബർട്ട് ഗബ്രിയേലും ബോർഡിലെ മറ്റ് അംഗങ്ങളായി ഉണ്ട്.

Read More:ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള യുഎസ് നീക്കം എതിർത്തു; ഏഴ് യൂറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തി ട്രംപ്

gaza war Gaza

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: