/indian-express-malayalam/media/media_files/uploads/2023/10/Israel-Palestine-War-2.jpg)
ഇസ്രയേൽ അധിനിവേശത്തെ ചെറുക്കാനായി, ഹമാസ് സൈന്യം കൂടി നിൽക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് വ്യോമാക്രമണം നടത്തുന്നതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഗാസ സിറ്റി: ഹമാസിന്റെ അപ്രതീക്ഷിതമായ ആക്രമണമുണ്ടായി രണ്ടാഴ്ചയ്ക്ക് ശേഷം ഗാസയിലേക്ക് കരസേന ആക്രമണം ആരംഭിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ സൈന്യം. ഗാസ മുനമ്പിലെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി ഇസ്രയേൽ സൈന്യം റെയ്ഡുകൾ നടത്തിയെന്നും, ഹമാസ് സൈന്യം തമ്പടിക്കുന്ന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയെന്നും ഇസ്രയേൽ സേന വ്യക്തമാക്കി. ഇസ്രയേൽ അധിനിവേശത്തെ ചെറുക്കാനായി, ഹമാസ് സൈന്യം കൂടി നിൽക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് വ്യോമാക്രമണം നടത്തുന്നതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയ്ക്ക് സമീപമുള്ള ജലാസോൺ അഭയാർത്ഥി ക്യാമ്പിൽ, ഇസ്രയേൽ സൈന്യം നടത്തിയ റെയ്ഡിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഗാസയിലെ വിവിധ ആശുപത്രികളിലെ വെന്റിലേറ്ററിലേക്ക് ആവശ്യമായ ഇന്ധനം തീരാറായെന്നും, ഇത് നിരവധി രോഗികളുടെ ജീവൻ അപകടത്തിലാക്കുന്ന സ്ഥിതിയാണുള്ളതെന്നും റോയിട്ടേഴ്സിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഒക്‌ടോബർ ഏഴിന് അതിർത്തി കടന്നുള്ള ആക്രമണത്തിൽ ഹമാസ് 222 പേരെ ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ചതായി ഇസ്രയേൽ മുഖ്യ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. ഇതുവരെ 4,600ലധികം ഗാസക്കാർ കൊല്ലപ്പെടുകയും, 14,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1,400 ഇസ്രായേലികൾ കൊല്ലപ്പെടുകയും, 212 പേരെ ഹമാസ് ഗാസയിൽ ബന്ദികളാക്കുകയും ചെയ്തിട്ടുണ്ട്. ഈജിപ്ത് വഴി ഗാസയിലേക്ക് ഇന്ത്യയും അവശ്യവസ്തുക്കൾ സഹായമായി അയച്ചിട്ടുണ്ട്.
അതേസമയം, ഡൽഹിയിലെ ഇസ്രയേൽ എംബസിയിലേക്ക് വിവിധ വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് നിരവധി വിദ്യാർത്ഥികൾ അറസ്റ്റിലായിട്ടുണ്ട്. ജെഎൻയു, ജാമിയ മിലിയ, ഡൽഹി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് മാർച്ച് സംഘടിപ്പിച്ചത്. എംബസിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പൊലിസ് അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us