scorecardresearch

ഓപ്പറേഷന്‍ അജയ്: ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ഡല്‍ഹിയിലെത്തി

കഴിഞ്ഞ ദിവസം 212 യാത്രക്കാരെയും കൊണ്ടുള്ള ആദ്യ ബാച്ച് ഇസ്രായേലില്‍ നിന്ന് എത്തിയിരുന്നു.

കഴിഞ്ഞ ദിവസം 212 യാത്രക്കാരെയും കൊണ്ടുള്ള ആദ്യ ബാച്ച് ഇസ്രായേലില്‍ നിന്ന് എത്തിയിരുന്നു.

author-image
WebDesk
New Update
NewDelhi| Israel| Operation Ajay

ആലപ്പുഴ ഹരിപ്പാട് അരൂൺ രാമചന്ദ്ര കുറുപ്പ് , ഗീതു കൃഷ്ണൻ മകൾ ഗൗരി അരുൺ ആറ് വയസ്|ഫൊട്ടോ;പിആര്‍ഡി,ഡല്‍ഹി

ന്യൂഡല്‍ഹി: ഇസ്രയേല്‍ -ഹമാസ് യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്‍മാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ അജയ് ' യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ഡല്‍ഹിയിലെത്തി. രണ്ട് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 235 ഇന്ത്യന്‍ പൗരന്മാരുടെ രണ്ടാമത്തെ സംഘം പ്രത്യേക ചാര്‍ട്ടേഡ് വിമാനം വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 11.02 ന് ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടിരുന്നു.

Advertisment

33 മലയാളികളാണ് രണ്ടാം വിമാനത്തില്‍ തിരിച്ചെത്തിയത്. കോട്ടയം പാമ്പാടി സ്വദേശി അലൻ സാം തോമസ് , ആലപ്പുഴ പൂങ്കാവ് സ്വദേശി അനീന ലാൽ , മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഉമേഷ് കരിപ്പാത്ത് പള്ളിക്കണ്ടി. ഇടുക്കി അടിമാലി സ്വദേശി കാവ്യ വിദ്യാധരൻ, ആലപ്പുഴ കലവൂർ സ്വദേശി അർജുൻ പ്രകാശ്, കൊല്ലം മങ്ങാട് സ്വദേശി ആനി ക്ലീറ്റസ്, കോഴിക്കോട് കക്കോടി സ്വദേശി. അശ്വവിൻ കെ.വിജയ് ഭാര്യ ഗിഫ്റ്റി സാറാ റോളി, തിരുവനന്ത പുരം പേരൂർ ക ട സ്വദേശി ശ്രീഹരി എച്ച്., കോട്ടയം പാലാ സ്വദേശി ജോബി തോമസ്, എറണാകുളം നെടുമ്പാശേരി സ്വദേശി ബിനു ജോസ്, എറണാകുളം മുവാറ്റുപുഴ സ്വദേശി ജോഷ്മി ജോർജ്, പത്തനം തിട്ട തിരുവല്ല സ്വദേശി. സോണി വർഗീസ് ,ഇടുക്കി തങ്കമണി സ്വദേശി ഷൈനി മൈക്കിൾ, കൊച്ചി കളമശേരി സ്വദേശി മേരി ഡിസൂസ , തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി, ജെസീന്ത ആന്റണി, കാസർഗോഡ് ബദിയടുക്ക സ്വദേശി അനിത,

ആലപ്പുഴ ഹരിപ്പാട് അരൂൺ രാമചന്ദ്ര കുറുപ്പ് , ഗീതു കൃഷ്ണൻ മകൾ ഗൗരി അരുൺ, എറണകുളം തൃപ്പൂണിത്തുറ സ്വദേശി നവനീത എം.ആർ വിദ്യാർത്ഥി, ഇടുക്കി അടിമാലി സ്വദേശി നീലിമ.ചാക്കോ കോട്ടയം ചിങ്ങവനം സ്വദേശി നദാനീയേൽ റോയ്, ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെയ്സൺ ടൈറ്റസ്

Advertisment

വയനാട് സുൽത്താൻ ബത്തേരി സ്വദേശി ജോസ് ന ജോസ്, കണ്ണൂർ ചിറയ്ക്കൽ നിവേദിത ലളിത രവീന്ദ്രൻ വിദ്യാർത്ഥി, പാലക്കാട് ചെറുപ്പുളശ്ശേരി അമ്പിളി ആർ വി., തിരുവനന്തപുരം ശാസ്തമങ്കലം വിജയകുമാർ പി. ഭാര്യ ഉഷ ദേവി, മകൾ അനഘ യു വി വിദ്യാർത്ഥി തിരുവനന്തപുരം ആറ്റുകാൽ സ്വദേശി ദ് ദ്വിതി പിള്ള, എന്നിവരാണ് ആദ്യ സംഘത്തിലുള്ളത് . ഇതിൽ ഇടുക്കി കട്ടപ്പന സ്വദേശി അലൻ ബാബു. വയനാട് സ്വദേശി വിൻസന്റ് എന്നാവർ സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് മടങ്ങി. യാത്ര സംഘത്തിൽ 20 ഓളം പേർ വിദ്യാർത്ഥികളാണ്.

Also Read

മടങ്ങിയെത്തിയ പൗരന്മാരെ സ്വീകരിക്കാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിദേശകാര്യ സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗ് അവരുമായി ആശയവിനിമയം നടത്തി. ഇന്ത്യക്കാതെ തിരികെ കൊണ്ടുവരുന്ന നടപടികള്‍ നാളെയും തുടരുമെന്നാണ് കരുതുന്നത്. ''ഇന്നത്തെ പ്രത്യേക വിമാനത്തിനായി എംബസി അടുത്തതായി രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇമെയില്‍ അയച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത മറ്റുള്ളവര്‍ക്കുള്ള സന്ദേശങ്ങള്‍ തുടര്‍ന്നുള്ള ഫ്‌ലൈറ്റുകളില്‍ തുടരും, ''ഇന്ത്യന്‍ എംബസി വ്യാഴാഴ്ച എക്സില്‍ അറിയിപ്പ് പോസ്റ്റ് ചെയ്തു. കെയര്‍ ഗിവേഴ്‌സ്, വിദ്യാര്‍ത്ഥികള്‍, നിരവധി ഐടി പ്രൊഫഷണലുകള്‍, വജ്ര വ്യാപാരികള്‍ എന്നിവരുള്‍പ്പെടെ 18,000 ഇന്ത്യന്‍ പൗരന്മാര്‍ ഇസ്രായേലില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍.

കഴിഞ്ഞ ദിവസം 212 യാത്രക്കാരെയും കൊണ്ടുള്ള ആദ്യ ബാച്ച് ഇസ്രായേലില്‍ നിന്ന് എത്തിയിരുന്നു. വെള്ളിയാഴ്ച്ച വൈകീട്ട് ടെല്‍ അവീവിലുള്ള ഇന്ത്യന്‍ എംബസിയാണ് ഇസ്രായേലിലില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വിമാനം സര്‍വീസ് ഒരുക്കിയത്.

തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിന് ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. മലയാളികളെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എയര്‍പോര്‍ട്ടില്‍ ഹെല്‍പ് ഡെസ്‌കും സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍: 011 23747079. ഇസ്രയേലില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് കേരള ഹൗസിന്റെ വെബ് സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

Israel India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: