scorecardresearch

ഗാസ ആശുപത്രിയിലെ കൂട്ടക്കുരുതിക്ക് പിന്നാലെ ബൈഡൻ ഇസ്രയേലിൽ; വ്യോമാക്രമണത്തിന് തെളിവില്ലെന്ന് ഇസ്രയേൽ വാദം

അപകടത്തിൽ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ട സംഭവം, ഗാസയിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണ്.

അപകടത്തിൽ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ട സംഭവം, ഗാസയിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണ്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Benjamin Netanyahu | Joe Biden | Isreal

ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ വന്നിറങ്ങിയ യുഎസ് പ്രസിഡന്റിനെ സ്വീകരിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു | ഫൊട്ടോ: X/Benjamin Netanyahu

ഗാസയിൽ ആശുപത്രിക്ക് നേരായ മിസൈലാക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ട സംഭവത്തെച്ചൊല്ലി ഇസ്രയേൽ-ഹമാസ് വാക്പോര്. നടുക്കുന്ന സംഭവത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഹമാസും, പലസ്തീൻ സൈന്യത്തിന്റെ മിസൈൽ ലക്ഷ്യം മാറി ആശുപത്രിക്ക് മേൽ പതിച്ചതാണെന്ന് ഇസ്രയേലും ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തി. ഹമാസാണ് ആക്രമണം നടത്തിയതെന്നതിന് ഇന്റലിജൻസ് തെളിവുകൾ ലഭിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. നേരത്തെ, ഇസ്രയേൽ പലസ്തീനുകാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട ദക്ഷിണ ഗാസയിലാണ് ആക്രമിക്കപ്പെട്ട ആശുപത്രി സ്ഥിതി ചെയ്തിരുന്നത്.

Advertisment

അഞ്ഞൂറോളം പേർ കൊല്ലപ്പെട്ട സംഭവം, ഗാസയിൽ സമീപകാലത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണ്. ഗാസയിലെ ആശുപത്രി ആക്രമണത്തെ അപലപിച്ച് പലസ്തീനിലെ വെസ്റ്റ് ബാങ്ക്, ഇസ്താൻബൂൾ, അമ്മൻ എന്നിവിടങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഹമാസുമായുള്ള യുദ്ധത്തിൽ രാജ്യത്തിന് പിന്തുണ നൽകാനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലെത്തി. യുഎസ് പ്രസിഡന്റിന്റെ സന്ദർശനത്തിന്റെ തലേ ദിവസമാണ് സ്‌ഫോടനം നടന്നത്. ഇതേ തുടർന്ന് ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി ഇന്ന് അമേരിക്കൻ പ്രസിഡന്റുമായി നടത്താനിരുന്ന ചർച്ച ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു.

Advertisment

ജോ ബൈഡൻ ഇന്ന് ജോർദാൻ, ഈജിപ്ത്, പലസ്തീൻ നേതാക്കളുമായി നടത്താനിരുന്ന ഉച്ചകോടിയാണ് ഗാസ ആശുപത്രി ആക്രമണത്തിന് പിന്നാലെ റദ്ദാക്കിയത്. അറബ് റാജ്യങ്ങൾ ഗാസ ആശുപത്രി ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. അതേസമയം, നിലവിലെ സാഹചര്യങ്ങളിൽ ബൈഡൻ ഇന്ന് ഇസ്രയേൽ മാത്രമേ സന്ദർശിക്കൂവെന്ന് വൈറ്റ് ഹൗസ് പ്രതിനിധി വ്യക്തമാക്കി.

ഇസ്രയേലിന്റെ ഗാസ ഉപരോധവും, എൻക്ലേവിന്റെ വടക്കൻ ഭാഗത്തേക്കുള്ള ഒഴിപ്പിക്കൽ ഉത്തരവും, സിവിലിയന്മാരെ നിർബന്ധിതമായി പലായനം ചെയ്യിപ്പിക്കുന്നതും, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്ര സഭ ചൊവ്വാഴ്ച പറഞ്ഞു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ കുറ്റകരമെന്ന് വിധിക്കാവുന്ന തരത്തിലുള്ള നിർബന്ധിത കുടിയേറ്റത്തിനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്നും ഐക്യരാഷ്ട്ര സഭ വിമർശിച്ചു.

അതേസമയം, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിന് പിന്തുണയറിയിച്ച് ഇന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സന്ദർശിക്കും. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് അമേരിക്കൻ സേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗാസയിലെ മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ജോർദാനിലേക്കും അദ്ദേഹം യാത്ര നടത്താനിരുന്നതാണ്.

ഗാസയിലെ പലസ്തീനിയൻ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. അൽ മഗാസി അഭയാർത്ഥി ക്യാമ്പിൽ ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള പലസ്തീനിയൻ അഭയാർത്ഥി ഏജൻസിയായ യുഎൻആർഡബ്ല്യുഎ നടത്തുന്ന സ്കൂളിന് നേരെയാണ് മിസൈലാക്രമണം നടന്നത്. നാലായിരത്തോളം പേർ താമസിച്ചിരുന്ന അഭയാർത്ഥി ക്യാമ്പിന് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നും, അവർക്കാർക്കും പോകാനായി ഇനിയൊരിടം ബാക്കിയില്ലെന്നും യുഎൻആർഡബ്ല്യുഎ പറഞ്ഞു.

Blast Joe Biden Gaza Isreal Palastine Issue

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: