/indian-express-malayalam/media/media_files/uploads/2023/10/Israel-Palestine-War-3-2.jpg)
ഐക്യ രാഷ്ട്രസഭയുടെ പ്രമേയത്തെ ഇന്ത്യ ഉൾപ്പടെ 145 രാജ്യങ്ങൾ അനുകൂലിച്ചു
"കിഴക്കൻ ജറുസലും ഗോലാൻകുന്നുകളും ഉൾപ്പെടുന്ന പലസ്തീൻ പ്രദേശത്തെ ഇസ്രായേലി അധിനിവേശ കുടിയേറ്റ പ്രവർത്തനങ്ങളെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു. രണ്ടാഴ്ച മുമ്പ് ഇസ്രായേൽ-ഹമാസ് സംഘർഷത്തെക്കുറിച്ചുള്ള ജോർദാൻ തയ്യാറാക്കിയ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. ഐക്യ രാഷ്ട്രസഭയുടെ പ്രമേയത്തെ ഇന്ത്യ ഉൾപ്പടെ 145 രാജ്യങ്ങൾ അനുകൂലിച്ചു.
“കിഴക്കൻ ജറുസലേമും അധിനിവേശ സിറിയൻ ഗോലാനും ഉൾപ്പെടെ അധിനിവേശ പലസ്തീൻ പ്രദേശത്തെ ഇസ്രായേൽ സെറ്റിൽമെന്റുകൾ” എന്ന തലക്കെട്ടിലുള്ള യുഎൻ കരട് പ്രമേയം നവംബർ ഒമ്പതിന് ഭൂരിപക്ഷത്തോടെ പാസാക്കി.
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഹംഗറി, ഇസ്രായേൽ, മാർഷൽ ദ്വീപുകൾ, ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ, നൗറു എന്നീ ഏഴ് രാജ്യങ്ങൾ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തപ്പോൾ 18 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
പ്രമേയത്തിലൂടെ, പ്രദേശങ്ങളിലെ സെറ്റിൽമെന്റ് പ്രവർത്തനങ്ങളെയും ഭൂമി പിടിച്ചെടുക്കൽ, വ്യക്തികളുടെ ഉപജീവനമാർഗ്ഗം തടസ്സപ്പെടുത്തൽ, സാധാരണക്കാരെ നിർബന്ധിത സ്ഥലമാറ്റം, ഭൂമി അധിനിവേശം എന്നിവ ഉൾപ്പെടുന്ന ഏതൊരു പ്രവർത്തനത്തെയും യുഎൻ അപലപിച്ചു.
ഒക്‌ടോബർ 28 ന്, ജോർദാൻ തയ്യാറാക്കിയ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. പ്രമേയം ഉടനടി, ശാശ്വതവും സുസ്ഥിരവുമായ മാനുഷിക നിലപാടിന് ആഹ്വാനം ചെയ്തു. എന്നാൽ ആ പ്രമേയത്തിൽ തീവ്രവാദ സംഘടനയായ ഹമാസിനെക്കുറിച്ച് പ്രമേയത്തിൽ പരാമർശമുണ്ടായിരുന്നില്ല.
ഗാസ മുനമ്പിൽ ഉടനീളമുള്ള സിവിലിയൻമാർക്ക് അവശ്യവസ്തുക്കളും സേവനങ്ങളും ഉടനടി, തുടർച്ചയായ, മതിയായ, തടസ്സമില്ലാതെ ലഭ്യമാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു. "സിവിലിയൻമാരുടെ സംരക്ഷണവും നിയമപരവും മാനുഷികവുമായ ബാധ്യതകൾ ഉയർത്തിപ്പിടിക്കുക" എന്നായിരുന്നു പ്രമേയത്തിന്റെ തലക്കെട്ട്. ഈ പ്രമേയത്തിന് അനുകൂലമായി 121 വോട്ടുകൾ എതിർത്ത് 14 വോട്ടുകളും ലഭിച്ചു. 44 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിൽ പരമ്പരാഗത നിലപാടിനെ പ്രതിഫലിപ്പിക്കുന്നതായിരുന്നു നവംബർ ഒമ്പതിലെ ഇന്ത്യയുടെ വോട്ടിങ് നിലപാട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.