Latest News
സംഗീത സംവിധായകൻ ശ്രാവൺ കോവിഡ് ബാധിച്ച് മരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ്
വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ്
ആളും ആരവങ്ങളുമില്ല; ഇന്ന് തൃശൂർ പൂരം

ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം

സ്ഫോടനം അതീവ സുരക്ഷാ മേഖലയിൽ; ആളപായമില്ല

delhi israel embassy, israel embassy delhi blast, israel embassy delhi blast, delhi blast news, Israel embassy news, Israel embassy in Delhi, indian express news, ഡൽഹി സ്ഫോടനം. ഡൽഹിയിൽ സ്ഫോടനം, സ്ഫോടനം, ഇസ്രായേൽ എംബസി, ഇസ്രായേൽ എംബസി സ്ഫോടനം, malayalam news, latest malayalam news, news in malayalam, news, malayalam, latest news in malayalam, national news, national news in malayalam,ie malayalam

ന്യൂഡൽഹി: ഡൽഹിയിൽ വെള്ളിയാഴ്ച വൈകിട്ട് 5.15 ഓടെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തലസ്ഥാന നഗരത്തിലെ അതീവ സുരക്ഷാ മേഖലയിൽ എപിജെ അബ്ദുൾ കലാം റോഡിൽ സ്ഥിതി ചെയ്യുന്ന ഇസ്രായേൽ എംബസിക്ക് പുറത്താണ് സ്‌ഫോടനം നടന്നത്.

നടപ്പാതയ്ക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായതെന്നും കുറച്ച് കാറുകളുടെ വിൻഡ്‌സ്ക്രീൻ കേടായതായും റിപ്പോർട്ടുണ്ട്. ബോംബ് പൂച്ചെടിയിൽ സ്ഥാപിച്ച നിലയിലായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായാണ് വിവരം.

Read More: സിംഘുവിൽ സംഘർഷം; കർഷകരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി

“സമീപത്ത് നിർത്തിയിട്ടിരിക്കുന്ന മൂന്ന് വാഹനങ്ങളുടെ സൈഡ് ഗ്ലാസ്സുകൾക്ക് കേടുപാടുകൾ വന്നതൊഴിച്ചാൽ മറ്റൊരു നാശ നഷ്ടമോ അപായമോ സംഭവിച്ചിട്ടില്ല. ഒരു സെൻസേഷൻ സൃഷ്ടിക്കാനുള്ള ഒരു ശ്രമമാണെന്ന് ഇതെന്നാണ് ആദ്യത്തെ കാഴ്ചയിൽ തോന്നുന്നത്,” ഡൽഹി പൊലീസ് അഡീഷണൽ പിആർഒ അനിൽ മിത്തൽ പറഞ്ഞു.

ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ സം സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടന സ്ഥലം പൊലീസ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അറിയാൻ സമീപത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ അധികൃതർ പരിശോധിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

Read More: അടുത്ത സാമ്പത്തിക വർഷം രാജ്യം 11ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെ

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മൂന്ന് സേനാ മേധാവികൾ തുടങ്ങിയവർ ഏതാനും കിലോമീറ്റർ അകലെയുള്ള ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുത്തതിന് ശേഷമാണ് ഈ സംഭവ വികാസങ്ങൾ. 2012 ഫെബ്രുവരി 13 ന് നടന്ന ഒരു സ്ഫോടനത്തിൽ ഇസ്രായേൽ നയതന്ത്രജ്ഞൻ താൽ യെഹോശുവയും എംബസി വാഹനത്തിന്റെ ഇന്ത്യൻ ഡ്രൈവറും അടക്കം നാല് പേർക്ക് പരിക്കേറ്റിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Israel embassy delhi blast

Next Story
അടുത്ത സാമ്പത്തിക വർഷം രാജ്യം 11ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെeconomic survey, സാമ്പത്തിക സർവേ, economic survey 2021, സാമ്പത്തിക സർവേ 2021,economic survey highlights, economic survey 2021 highlights, economic survey parliament, economic survey announcements, economic survey announcements 2021, economic survey 2021 announcements, economic survey 2021 india, economic survey of india 2021, economic survey of india news, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com