/indian-express-malayalam/media/media_files/2026/02/28/isreal-iran-war-2026-02-28-13-09-57.jpg)
Israel Attacks Iran
ടെഹ്റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി ഇറാനെ ആക്രമിച്ച് ഇസ്രയേൽ. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം നടത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രായേൽ ഏറ്റെടുത്തു. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് വിവരം. ഇതിന് മറുപടിയായി ഇറാൻ മിസൈൽ ആക്രമണം ആരംഭിച്ചിട്ടുണ്ട്. ഇസ്രായേലിനെതിരെ വിപുലമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ ആദ്യ തരംഗം ആരംഭിച്ചതായി ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു.
#WATCH | Tehran, Iran | Israel has launched a preventative missile attack against Iran, the Israeli defence minister said; visuals of the aftermath of the strike in Iran as a plume of smoke billows into the sky
— ANI (@ANI) February 28, 2026
The U.S. participated in the (Iran) attack and was also carrying out… pic.twitter.com/tzfR1WnDhO
- Feb 28, 2026 21:32 IST
സംയമനം പാലിക്കണമെന്ന് ഇന്ത്യ; സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണം
പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇറാനിലും ഗൾഫ് മേഖലയിലും ഉണ്ടായ സംഭവവികാസങ്ങളിൽ വളരെയധികം ആശങ്കാകുലരാണെന്നും ഇന്ത്യ വ്യക്തമാക്കി.
- Feb 28, 2026 19:53 IST
മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം: ഹൈബി ഈഡൻ എം.പി
ഇറാൻ–അമേരിക്ക സംഘർഷത്തിൻ്റെ സാഹചര്യത്തിൽ ഇറാനിലും, സമീപരാജ്യങ്ങളിലുമുള്ള മലയാളികളുൾപ്പെടെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി വൈസ് പ്രസിഡൻറ്, ഹൈബി ഈഡൻ എം.പി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നിവേദനം നൽകി. - Feb 28, 2026 18:11 IST
ലക്ഷ്യമിട്ടത് പരമോന്നത നേതാവിനെയും പ്രസിഡന്റിനെയും
ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും പ്രസിഡന്റ് മസൂദ് പെഷെഷ്കിയാനും ലക്ഷ്യമിട്ടിരുന്നതായി ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. എന്നാൽ ആക്രമണത്തിന്റെ കൃത്യമായ ഫലങ്ങൾ എന്താണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
- Feb 28, 2026 17:36 IST
ഇറാനിൽ പെൺകുട്ടികളുടെ സ്‌കൂളിനു നേരെ ആക്രമണം; 40 മരണം
ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണം രൂക്ഷമായി തുടരുന്നു. തെക്കൻ ഇറാനിലെ പെൺകുട്ടികളുടെ സ്‌കൂളിനുനേരെയുണ്ടായ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.
- Feb 28, 2026 17:03 IST
സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു
ഇറാന്‍, ഇസ്രായേല്‍, പശ്ചിമേഷ്യന്‍ മേഖലകളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.
- Feb 28, 2026 15:47 IST
ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ ഒരു മരണം
ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ ഒരു മരണം. ആക്രമണം ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് എന്ന് യുഎഇ പറഞ്ഞു.
- Feb 28, 2026 15:34 IST
കുവൈത്തിൽ വിവിധയിടങ്ങലിൽ സ്ഫോടന ശബ്ദം
കുവൈത്തിൽ വിവിധയിടങ്ങലിൽ സ്ഫോടന ശബ്ദം കേട്ടതായി അൽ ജസീറ അറബിക് റിപ്പോർട്ട് ചെയ്തു. സൈറണുകൾ സജീവമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അബുദാബിയുടെ ചില ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. അബുദാബിയുടെ കോർണിഷിനടുത്ത് അഞ്ച് സ്ഫോടനങ്ങൾ തുടർച്ചയായി കേട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു.
- Feb 28, 2026 14:54 IST
മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ ആദ്യ തരംഗം ആരംഭിച്ചതായി ഇറാൻ
ഇസ്രായേലിനെതിരെ വിപുലമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ ആദ്യ തരംഗം" ആരംഭിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രഖ്യാപിച്ചു. ഇറാനെതിരായ ആക്രമണത്തിനുള്ള പ്രതികരണമായാണ് ആക്രമണങ്ങൾ നടക്കുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു.
- Feb 28, 2026 14:34 IST
മിസൈല്‍ ഇസ്രയേലില്‍ പതിച്ചു
ഇറാന്‍ തൊടുത്ത് വിട്ട മിസൈല്‍ ഇസ്രയേലില്‍ പതിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍.
- Feb 28, 2026 14:33 IST
എയർ ഇന്ത്യയുടെ ഡൽഹി-ടെൽ അവീവ് വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു
ന്യൂഡൽഹി: ഇസ്രായേൽ വ്യോമപാത അടച്ചതിനെത്തുടർന്ന് ശനിയാഴ്ച എയർ ഇന്ത്യയുടെ ഡൽഹി-ടെൽ അവീവ് വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു. ഇറാനെതിരെ ഇസ്രായേൽ ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിൽ ചില മേഖലകളിലെ വ്യോമപാതകൾ വിമാന സർവീസുകൾക്കായി അടച്ചിട്ടിരിക്കുകയാണ്.
"ഫെബ്രുവരി 28-ന് ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട AI139 വിമാനം, ഇസ്രായേലിലെ വ്യോമപാത അടച്ചതിനാലും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയും ഇന്ത്യയിലേക്ക് മടങ്ങുകയാണ്," എന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
വിമാനം മുംബൈയിലേക്കാണ് തിരിച്ചുവിട്ടതെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിലവിലെ സുരക്ഷാ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും അതിനനുസരിച്ച് വിമാന സർവീസുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു.അപ്രതീക്ഷിതമായി ഉണ്ടായ ഈ സാഹചര്യം മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
- Feb 28, 2026 14:24 IST
ഇറാനിലെ ഭീകര ഭരണകൂടം ലോകത്തിന് ഭീഷണിയെന്ന് നെതന്യാഹു
പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇസ്രായേൽ ഇറാനിൽ അമേരിക്കൻ പിന്തുണയോടെ മിന്നലാക്രമണം നടത്തി. 'ഓപ്പറേഷൻ റോറിംഗ് ലയൺ' എന്ന് പേരിട്ട ഈ സൈനിക നടപടി, ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാനുള്ള നീക്കമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു
- Feb 28, 2026 14:22 IST
ഇന്ത്യക്കാർക്ക് ഹെൽപ്പ് ലൈൻ നമ്പറുകൾ
ഇറാനിലെയും ഇസ്രായേലിലെയും ഇന്ത്യക്കാർക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി.
ഇറാൻ ഹെൽപ്പ്‌ലൈൻ നമ്പറുകൾ : +989128109115, +989128109109
ഇസ്രയേൽ ഹെൽപ്പ്‌ലൈൻ നമ്പറുകൾ: +972-54-7520711
- Feb 28, 2026 13:50 IST
ആക്രമണങ്ങളിൽ ഭയമില്ലെന്ന് ഇറാൻ
ആക്രമണത്തിനുള്ള തിരിച്ചടി കടുത്തതാകുമെന്ന് ഇറാൻ പ്രതികരിച്ചു. ഈ സൂചനകളാണ് ഇറാൻ മാധ്യമങ്ങൾ നൽകുന്നത്. ആക്രമണങ്ങളിൽ ഭയമില്ലെന്നും തളരുകയും ഇല്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശങ്ങളിൽ ഇറാൻ വ്യക്തമാക്കുന്നു
- Feb 28, 2026 13:37 IST
ഇറാനിൽ വമ്പൻ സൈനിക നീക്കം ആരംഭിച്ചതായി ഡോണാൾഡ് ട്രംപ്
ഇറാനിൽ അമേരിക്കൻ സൈന്യം വമ്പൻ സൈനിക നടപടികൾ ആരംഭിച്ചതായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇറാൻ തങ്ങളുടെ ആണവ പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്നും അമേരിക്കയെ ലക്ഷ്യമിട്ട് മിസൈലുകൾ വികസിപ്പിക്കാൻ അവർക്ക് പദ്ധതിയുണ്ടെന്നും ട്രംപ് ആരോപിച്ചു
- Feb 28, 2026 13:33 IST
മുന്‍ കരുതല്‍ ആക്രമണം
ഖമേനിയുടെ ഓഫിസിന് സമീപം ആക്രണം. മുന്‍ കരുതല്‍ ആക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ലെബനനിലും ആക്രമണം. ഹിസ്‌ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഖത്തറില്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കി.
- Feb 28, 2026 13:31 IST
ആശയവിനിമയങ്ങൾ തടസ്സപ്പെട്ടു
ആക്രമണത്തിന് പിന്നാലെ ടെഹ്‌റാനിലെ മൊബൈൽ ഫോൺ നെറ്റ്‌വർക്കുകൾ ഭാഗികമായി തടസ്സപ്പെട്ടു. ഇറാൻ തങ്ങളുടെ വ്യോമപാത ആറ് മണിക്കൂർ നേരത്തേക്ക് അടച്ചിട്ടുണ്ട്
- Feb 28, 2026 13:29 IST
നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം അനുവദിക്കുമെന്ന് ട്രംപ്
ഇറാനുമായുള്ള ആണവ തർക്കം പരിഹരിക്കാൻ നയതന്ത്രജ്ഞർക്ക് കൂടുതൽ സമയം നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ചർച്ചകളുടെ പുരോഗതിയിൽ താൻ "സന്തുഷ്ടനല്ല" എന്ന് വ്യക്തമാക്കിയ ട്രംപ്, എന്നാൽ ഇറാനെതിരെ ഉടനടി സൈനിക നടപടിക്ക് ഉത്തരവിടാൻ തയ്യാറായില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു
- Feb 28, 2026 13:27 IST
ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദ്ദേശം
മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും സുരക്ഷിത കേന്ദ്രങ്ങൾക്ക് സമീപം തുടരാനും എംബസി ആവശ്യപ്പെട്ടു.
- Feb 28, 2026 13:24 IST
തിരിച്ചടി കനത്തതായിരിക്കുമെന്ന് ഇറാൻ
അമേരിക്കയും ഇസ്രായേലും തിരഞ്ഞെടുത്ത ഈ വഴി അവരൂടെ നിയന്ത്രണത്തിൽ അല്ലാത്ത പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് ഇറാന്റെ നാഷണൽ സെക്യൂരിറ്റി കമ്മീഷൻ തലവൻ ഇബ്രാഹിം അസീസി മുന്നറിയിപ്പ് നൽകി. തിരിച്ചടി കനത്തതായിരിക്കുമെന്ന് ഇറാൻ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു
- Feb 28, 2026 13:23 IST
ആക്രമണം സൈനിക കേന്ദ്രങ്ങളിലേക്ക്
ഇറാനിലെ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമണം പ്രധാനമായും ലക്ഷ്യമിട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെഹ്‌റാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപവും സ്ഫോടനങ്ങൾ നടന്നതായി പറയപ്പെടുന്നു. ഖമേനി ഈ സമയത്ത് ഓഫീസിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.
- Feb 28, 2026 13:22 IST
ഇസ്രായേലിൽ അടിയന്തരാവസ്ഥ
ഇറാനെതിരെ പ്രതിരോധപരമായ ആക്രമണം ആരംഭിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അറിയിച്ചു. ഇതിനെത്തുടർന്ന് ഇസ്രായേലിൽ ഉടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണ സാധ്യത മുൻനിർത്തി ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ നിർദ്ദേശിച്ചു.
- Feb 28, 2026 13:17 IST
തിരിച്ചടി ഉറപ്പെന്ന് ട്രംപ്
ഇറാനിയൻ ഭരണകൂടത്തിൽ നിന്നുള്ള ഭീഷണി ഇല്ലാതാക്കാനും അമേരിക്കൻ ജനതയെ സംരക്ഷിക്കാനുമാണ് ഈ സൈനിക നടപടിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കുറച്ചു സമയം മുൻപ് ഇറാനിൽ പ്രധാന സൈനിക നീക്കം ആരംഭിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു.
- Feb 28, 2026 13:15 IST
കടുത്ത തിരിച്ചടിയെന്ന് ഇറാൻ
തിരിച്ചടി കടുത്തതാകും എന്ന് സൂചനയുമായി ഇറാൻ മാധ്യമങ്ങൾ. ഭയമില്ല. തളരുകയും ഇല്ല എന്നാണ് ഇറാൻ നേതൃത്വത്തിൻറെ സന്ദേശം. ഇപ്പോഴത്തെ സംഭവങ്ങളുടെ അന്ത്യം ഇസ്രായേലിൻറെ കൈകളിൽ ആയിരിക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
- Feb 28, 2026 13:13 IST
ഇറാൻ വ്യോമപാത അടച്ചു
ഇസ്രയേൽ - അമേരിക്ക സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ വ്യോമപാത പൂർണമായി അടച്ചു. ഇറാൻ ഔദ്യോഗിക വൃത്തങ്ങൾ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
- Feb 28, 2026 13:12 IST
ഖമേനിയെ ടെഹ്‌റാനില്‍ നിന്നും മാറ്റി
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ സുരക്ഷിതയിടത്തേക്ക് മാറ്റി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us