/indian-express-malayalam/media/media_files/HenVVsYT1cdzFupSfHAH.jpg)
എംവി ചെം പ്ലൂട്ടോ എന്ന എണ്ണക്കപ്പലിനു നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായിരിക്കുന്നത് | Representational/File
സൗദി അറേബ്യയിലെ തുറമുഖത്ത് നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിലുമായി പോവുകയായിരുന്ന എംവി ചെം പ്ലൂട്ടോ എന്ന എണ്ണക്കപ്പലിനു നേരെ ഡ്രോൺ ആക്രമണം. പോർബന്തർ തീരത്ത് നിന്ന് 217 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ഇന്ത്യൻ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് (ഇഇസെഡ്) പുറത്താണ് വ്യാപാരക്കപ്പൽ ആക്രമിക്കപ്പെട്ടത്. 20 ഇന്ത്യക്കാർ കപ്പലിൽ ഉണ്ടായിരുന്നുവെന്നും ആളപായമില്ല എന്നും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
തീ അണച്ചെങ്കിലും കപ്പലിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ആക്രമിക്കപ്പെട്ട കപ്പലിനു സഹായം നൽകാനായി ഇന്ത്യൻ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന്റെ പട്രോളിംഗിന് വിന്യസിച്ചിരുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലായ ഐസിജിഎസ് വിക്രം സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
ഐസിജിഎസ് വിക്രം പ്രദേശത്തെ എല്ലാ കപ്പലുകൾക്കും സഹായം നൽകണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎൻഐ പറഞ്ഞു.
“ചില ഘടനാപരമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കപ്പലിൽ അൽപ്പം വെള്ളം കയറിയിട്ടുണ്ട്. കപ്പൽ ഇസ്രയേലുമായി ബന്ധപ്പെട്ടതാണ്. ” ബ്രിട്ടീഷ് സമുദ്ര സുരക്ഷാ സ്ഥാപനമായ ആംബ്രെയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us