scorecardresearch

പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി; പൈലറ്റ് അഭിനന്ദന്റെ തിരിച്ചുവരവ് ഇന്ത്യന്‍ നയതന്ത്ര വിജയം: അമിത് ഷാ

എന്തുകൊണ്ട് ഇമ്രാന്‍ ഖാന്‍ പുല്‍വാമ ആക്രമണത്തെക്കുറിച്ച് മൗനം പാലിക്കുന്നുവെന്ന് അമിത് ഷാ ചോദിച്ചു.

എന്തുകൊണ്ട് ഇമ്രാന്‍ ഖാന്‍ പുല്‍വാമ ആക്രമണത്തെക്കുറിച്ച് മൗനം പാലിക്കുന്നുവെന്ന് അമിത് ഷാ ചോദിച്ചു.

author-image
WebDesk
New Update
Amit Shah, bjp president, iemalayalam

ന്യൂഡല്‍ഹി: രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിയതും വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്റെ തിരിച്ചുവരവും ഇന്ത്യയുടെ വിജയമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ഭീകരവാദത്തോടുള്ള ഇന്ത്യയുടെ അസഹിഷ്ണുതയും ഇന്ത്യയുടെ നയതന്ത്രവുമാണ് ഇതെന്നും അമിത് ഷാ പറഞ്ഞു.

Advertisment

'ഭീകരവാദത്തോട് പൂര്‍ണമായും അസഹിഷ്ണുത പുലര്‍ത്തുക എന്നതാണ് നമ്മുടെ നയം. പാക്കിസ്ഥാനെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്തി. ഇത് ഇന്ത്യയുടെ പ്രധാന നയതന്ത്ര വിജയമാണ്,' ഷാ പറഞ്ഞു. 'ഇത്ര ചെറിയ സമയത്തിനുള്ളില്‍ പൈലറ്റ് അഭിനന്ദന്റെ തിരിച്ചുവരവ് സാധ്യമാക്കുക എന്നതും നമ്മുടെ നയതന്ത്ര വിജയമാണ്,' അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

സമാധാന സന്ദേശമായി അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിക്കുന്നുവെന്ന് വ്യാഴാഴ്ചയാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ എന്തുകൊണ്ട് ഇമ്രാന്‍ ഖാന്‍ പുല്‍വാമ ആക്രമണത്തെക്കുറിച്ച് മൗനം പാലിക്കുന്നുവെന്ന് അമിത് ഷാ ചോദിച്ചു.

'കുറഞ്ഞപക്ഷം പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്ക് പുല്‍വാമ ആക്രമണത്തെ ഒന്ന് വിമര്‍ശിക്കുകയെങ്കിലും ചെയ്യാമായിരുന്നു, ഒരു തവണയെങ്കിലും. എങ്ങനെയാണ് നമുക്ക് അദ്ദേഹത്തില്‍ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കാനോ വിശ്വസിക്കാനോ സാധിക്കുക? ഒരുപക്ഷെ സാഹചര്യങ്ങള്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ ആകുക. കുറഞ്ഞപക്ഷം അധര സേവനമെങ്കിലും നടത്താമായിരുന്നു,' അമിത് ഷാ പറഞ്ഞു.

Advertisment
Amit Shah Imran Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: