ബെയ്ജിങ്: ചൈനീസ് കുട്ടികളെക്കൊണ്ട് രാജ്യത്ത് ചോരപ്പുഴ ഒഴുക്കുമെന്ന് പ്രതിജ്ഞ ചെയ്യിപ്പിക്കുന്ന വിഡിയോ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ ചൈനയിൽ ചോരപ്പുഴ ഒഴുക്കുമെന്ന് കയ്യിൽ തോക്കേന്തിയ കുട്ടികൾ വിഡിയോയിൽ പറയുന്നുണ്ട്. 30 മിനിറ്റ് ദൈർഘ്യമുളള വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

കുട്ടികളെ ആയുധ മുറകൾ പഠിപ്പിക്കുന്നതും ഒരു കുട്ടിയുടെ മുന്നിൽവച്ച് അജ്ഞാതനെ വധിക്കുന്ന രംഗവും വിഡിയോയിലുണ്ട്. ചൈനയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഐഎസിന്റെ ആദ്യ വിഡിയോയാണിത്.

ഇറാഖ്, സിറിയ എന്നിവിടങ്ങളിൽനിന്നുമുളള ഐഎസ് സംഘമാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നതെന്നാണ് നിഗമനം. ഷിൻചിയാങ് പ്രവിശ്യയിലെ ഉയ്‌ഹുർ തീവ്രവാദ സംഘത്തിൽപ്പെട്ട ഭീകരരാണ് വിഡിയോയിലുളളതെന്നും സംശയമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ