ഷിംല: ഹിമാചൽപ്രദേശിലെ സോളൻ ജില്ലയിലുള്ള ആർമി കന്റോണ്‍മെന്‍റിന് സമീപം ഇസ്‌ലാമിക് സ്റ്റേറ്റ് അനുകൂല പോസ്റ്ററുകളും ചുവരെഴുത്തും പ്രത്യക്ഷപ്പെട്ടു. ‘ഐഎസ് ഉടൻ വരുന്നു’ എന്ന് ഇംഗ്ലീഷ്, ഹിന്ദു, ഉർദു ഭാഷകളിൽ എഴുതിയ ചുവരെഴുത്താണ് പ്രത്യക്ഷപ്പെട്ടത്.

സുബതുവില്‍ നിന്നും നേപ്പാളിലേക്കുള്ള മൂന്നിടങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്തുമെന്നും പോസ്റ്ററുകളിൽ ഭീഷണി മുഴക്കുന്നു. സംഭവത്തിന് ഐഎസ് ബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ജനുവരിയില്‍ സോളന്‍ ജില്ലയിലെ ധര്‍മ്മപൂരിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് ഒരു ക്ഷേത്രത്തിന്റെ ചുമരിലാണ് വാചകങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ‘ഐഎസ് ഉടന്‍ വരുന്നു’ എന്ന വാചകം അറബിയിലും ഇംഗ്ലീഷിലുമാണ് അന്നും എഴുതിയിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook