മൊസൂള്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകളെ തളളി കുര്‍ദ്ദിഷ് ഭീകരവിരുദ്ധ സ്ക്വാഡിലെ ഉദ്യോഗസ്ഥന്‍. സിറിയയിലെ റാഖയില്‍ ഭീകരനേതാവ് ഒളിച്ചിരിപ്പുണ്ടെന്ന് 99 ശതമാനം ഉറപ്പാണെന്നും ഉദ്യോഗസ്ഥന്‍ റാഹുല്‍ തലബാനി റോയിറ്റേഴ്സിനോട് വ്യക്തമാക്കി.

“ബാഗ്‍ദാദി തീര്‍ച്ചയായും ജീവിച്ചിരിപ്പുണ്ട്. അയാള്‍ മരിച്ചിട്ടില്ലെന്ന് തങ്ങള്‍ക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. അയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് 99 ശതമാനവും ഞങ്ങള്‍ വിശ്വസിക്കുന്നു,” തലബാനി വ്യക്തമാക്കി. “ബാഗ്‍ദാദിക്ക് അല്‍ ഖ്വയ്ദയുമായുളള ബന്ധം മറക്കരുത്. അയാള്‍ അതിലേക്കാണ് മടങ്ങുന്നത്. സുരക്ഷാ സേനയില്‍ നിന്നും മറഞ്ഞിരിക്കുന്ന ബാഗ്ദാദിക്ക് എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായി അറിയാമെന്നും തലബാനി പറയുന്നു.

മൂന്ന് വര്‍ഷത്തെ ഐഎസിന്റെ ആധിപത്യ തകര്‍ത്താണ് ഇറാഖ് സുരക്ഷാ സേന മൊസൂള്‍ നഗരം പിടിച്ചെടുത്തത്. ഐഎസ് സ്വയം പ്രഖ്യാപിത ഖലീഫ ഭരണം സ്ഥാപിച്ച റാഖയിലും സേന ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. എന്നാല്‍ തന്ത്രം മാറ്റിപ്പയറ്റുന്ന ഭീകരസംഘടനയെ ഇല്ലാതാക്കാന്‍ മൂന്നോ നാലോ വര്‍ഷം വേണ്ടി വരുമെന്നും തലബാനി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook