ടെഹ്റാന്‍: ഇറാനിലുണ്ടായ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഏറ്റെടുത്തു. തങ്ങളുടെ പോരാളികൾ ഇറാൻ പാർലമെന്‍റിലും ഖൊമേനിയുടെ ശവകുടീരത്തിലും ആക്രമണം നടത്തിയെന്ന് ഐഎസ് ബന്ധമുള്ള അമഖ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണം ഇപ്പോഴും തുടരുന്നതായും ഭീകരര്‍ വ്യക്തമാക്കി. ഇറാഖിലും സിറിയയിലും തങ്ങള്‍ക്കെതിരായ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ആക്രമണമെന്നാണ് ഭീകരര്‍ വ്യക്തമാക്കുന്നത്.

ഇറാൻ പാർലമെന്റ് മന്ദിരത്തിനകത്ത് നടന്ന ഭീകരാക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനടക്കം എട്ടു പേർക്ക്​ പരുക്കേറ്റിട്ടുണ്ട്. മൂന്ന് പേർ തോക്കുകളുമായി പാർലമെന്റിനകത്തേക്ക് അതിക്രമിച്ച് കയറി വെടിവെക്കുകയായിരുന്നു. പാർലമെന്റ് ചേരുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. അയത്തൊള്ള ഖൊമേനിയുടെ ശവകൂടിരം, ടെഹ്റാനിലെ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലും ഭീകരാക്രമണമുണ്ടായിരുന്നു.

എംപി ഏലിയാസ് ഹസ്രാതിയെ ഉദ്ദരിച്ചാണ് മൂന്ന് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി മെഹര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇറാനിയന്‍ പാര്‍ലമെന്റിലെത്തിയ അക്രമി വെടിയുതിര്‍ത്തിട്ട് കടന്നുകളഞ്ഞതായാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook