scorecardresearch
Latest News

ഇമ്രാന്‍ ഖാന് ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് പാടില്ല

ഇമ്രാന്‍ ഖാന്റെ അറസ്റ്റ് പാകിസ്ഥാനിലുടനീളം അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു

Imran khan,pakistan
(Screengrab from Twitter/@PTIOfficial video)

ഇസ്ലാമാബാദ്: അല്‍ ഖാദിര്‍ ട്രസ്റ്റ് കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇസ്ലാമാബാദ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് ജാമ്യം അനുവദിച്ചതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. കോടതിക്കുള്ളില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ്‌ പാകിസ്ഥാന്‍ സുപ്രീം കോടതി ഇമ്രാന്‍ ഖാന്റെ തടവ് അസാധുവാക്കിയതിന് ഒരു ദിവസത്തിന് ശേഷമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

ചീഫ് ജസ്റ്റിസ് ഉമര്‍ അത ബന്ദ്യാല്‍, ജസ്റ്റിസ്‍ മുഹമ്മദ് അലി മസര്‍, അതല്‍ മിനല്ല എന്നിവരടങ്ങിയ ബെഞ്ചാണ് പാകിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് ചെയർമാന്‍ കൂടിയായ ഇമ്രാന്‍ ഖാനെ ഹാജരാക്കാന്‍ ഉത്തരവിട്ടത്. അൽ ഖാദിർ ട്രസ്റ്റ് കേസിൽ തന്റെ അറസ്റ്റിനെതിരെ ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച ഹർജി പരിഗണിച്ച ബെഞ്ച്, ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്ന് മുന്‍ പ്രധാനമന്ത്രിയെ കസ്റ്റഡിയിലെടുത്തതിൽ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.

മാത്രമല്ല, ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി തന്റെ അനുയായികളോട് ഇസ്ലാമാബാദ് ഹൈക്കോടതിക്ക് സമീപം ഒത്തുകൂടാന്‍ ആഹ്വാനം ചെയ്തിരുന്നു. അതേസമയം, പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി നേതൃത്വം രാജ്യത്തെ നാശത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തില്‍ പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങള്‍ക്കറിയാവുന്നതുപോലെ, കറന്‍സി ദുഷ്‌കരമായ സമയങ്ങളിലൂടെ സഞ്ചരിക്കുന്നു, ഞങ്ങള്‍ക്ക് പാരമ്പര്യമായി ലഭിച്ച വെല്ലുവിളികള്‍ സാഹചര്യം വഷളാക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. മുന്‍ സര്‍ക്കാര്‍ ഐഎംഎഫുമായുള്ള കരാര്‍ ലംഘിച്ചു, അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍, ”ഷെഹ്ബാസ് ഷെരീഫ പറഞ്ഞു. പിടിഐ ഭരണകാലത്ത് പിഎംഎല്‍-എന്നിന്റെയും അതിന്റെ നേതാക്കളുടെയും ‘രാഷ്ട്രീയ ഇരകളാക്കല്‍’ സമയത്ത് കോടതിയുടെ നിശബ്ദതയെയും അദ്ദേഹം ചോദ്യം ചെയ്തുവെന്ന് പാകിസ്ഥാന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച ഇമ്രാന്‍ ഖാന്റെ അറസ്റ്റ് പാകിസ്ഥാനിലുടനീളം അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു, പ്രതിഷേധക്കാര്‍ ദേശീയ റേഡിയോ ബ്രോഡ്കാസ്റ്റര്‍ കെട്ടിടം കത്തിക്കുകയും സൈനിക കമാന്‍ഡറുടെ വസതിയിലേക്ക് അതിക്രമിച്ച് കയറുകയും ലാഹോര്‍, റാവല്‍പിണ്ടി, ഇസ്ലാമാബാദ്, ക്വറ്റ തുടങ്ങിയ നിരവധി നഗരങ്ങളില്‍ പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഏകദേശം ഒരു ഡസനോളം ആളുകള്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ആയിരക്കണക്കിന് ആളുകള്‍ അറസ്റ്റിലാവുകയും ചെയ്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Islamabad hc grants bail to imran khan for two weeks in al qadir trust case