ഇസ്‌ലമബാദ് : പാക്കിസ്ഥാൻ കോടതിയിൽ ഇന്ത്യൻ നയതന്ത്രജ്ഞന്റെ ഫോൺ പിടിച്ചെടുത്തു. ഇസ്ലമാബാദ് ഹൈക്കോടതിയാണ് ഉദ്യോഗസ്ഥനിൽ നിന്നും ഫോൺ പിടിച്ചെടുത്തത്. ഇസ്‌ലമബാദ് കോടതിയിൽ റിട്ട് പരാതി നൽകാൻ എത്തിയ ഇന്ത്യൻ ഉദ്യോഗസ്ഥന്റെ ഫോണാണ് പിടിച്ചെടുത്തത്. തന്നെ ബലമായി വിവാഹം ചെയ്തു എന്ന ഇന്ത്യൻ ഡോക്ടർ ഉസ്മയുടെ പരാതിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഉദ്യോഗസ്ഥരുടെ വിചിത്ര നടപടി. അനുമതിയില്ലാതെ കോടതിയിൽ ഫോൺ ഉപയോഗിച്ചതിനാണ് ഫോൺ പിടിച്ചെടുത്തത് എന്നാണ് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതത്. പിന്നീട് ഫോൺ വിട്ടുകൊടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്. കുൽഭൂഷൺ യാദവിന്റെ മോചനവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾക്കിടയിലാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook