ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെന്ന് കേട്ടാൽ ലോകം വിറയ്ക്കും. ഇറാഖ് യുദ്ധത്തിന് ശേഷം ജനിച്ച ഇസ്ലാമിക്ക് സ്റ്റേറ്റ് അൽഖ്വയിദ ഭീകരരേക്കാൾ അപകടകാരികളാണ്. പ്രാകൃത ജീവിതം നയിക്കുന്ന ഇവർ ഇസ്ലാമിക ലോകം കെട്ടിപ്പടുക്കാൻ ചോരപ്പുഴ ഒഴുക്കുകയാണ്. ഇന്ത്യയിൽ നിന്ന് പോലും എന്തിന് കേരളത്തിൽ നിന്നും പോലും ആളുകൾ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആദർശങ്ങളെ സ്നേഹിച്ച് ഇറാഖിലേക്ക് തിരിച്ചു. പലരും എവിടെയെന്നത് ഇപ്പോഴും അവ്യക്തമാണ്.

എന്നാൽ ഇസ്ലമിക് സ്റ്റേറ്റിന്റെ ജന്മനാടായ ഇറാഖിൽ ഇപ്പോൾ സ്ഥിതി മാറിമറിഞ്ഞിരിക്കുകയാണ്. സഖ്യസൈന്യത്തിന്റെ പോരാട്ടത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാതെ മൊസൂളിൽ നിന്നും ഐഎസ് പോരാളികൾ പിൻവാങ്ങിയിരിക്കുകയാണ്. ഇവർ താവളമാക്കിയ ക്യാമ്പിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബാഗ്ദാദിനെയും ബർലിനെയും ബന്ധിപ്പിക്കുന്ന റെയിൽ പാതയിലാണ് ഇവരുടെ ക്യാമ്പ്. ട്രെയിൻ കടന്നു പോകാൻ തയാറാക്കിയ തുരംങ്കത്തിലായിരുന്നു ഐഎസ് ഭീകരർ തങ്ങിയിരുന്നത്. ബന്ദിയാക്കുന്നവരെ പാർപ്പിക്കാനും സൈനീക പരിശീലനത്തിനുമാണ് ഇവർ താവളം ഉപയോഗിച്ചത്.തുരംങ്കത്തിലെ ക്യാംമ്പിൽ പ്രാർഥനയ്ക്കായി പള്ളിയും, ചികത്സയിക്കായി ക്ലിനിക്കുകളും സജ്ജീകരിച്ചിരുന്നു. സഖ്യസൈന്യത്തിന്റെ ഷെല്ലിങ്ങിലാണ് ഇത് തകർന്നതെന്നാണ് റിപ്പോർട്ട് .

ISIS CAMP
ഭീകരർ പരിശീലനത്തിനും ആയുധസൂക്ഷിക്കാനും ഉപയോഗിച്ച സ്ഥലം. ചാക്കുകളിൽ മണൽ നിറച്ച് തുരംഗത്തിനുള്ളിലും സംരക്ഷണം തീർത്തിട്ടുണ്ട്
ISIS CAMP
തുരംങ്കത്തിൽ നിന്ന് പുറത്തേക്കുള്ള കാഴ്ചയാണ് ഇത്
ISIS CAMP
ഐസ് മുദ്രാവാക്യങ്ങളാണ്​​ ചിത്രത്തിൽ, റോം നഗരത്തെ ഞങ്ങൾ കീഴടക്കും ദൈവഹിതമാണിത് എന്നാണ് എഴുതിയിരിക്കുന്നത്.
ചിത്രത്തിലെ സൂര്യന്റെ ചിത്രം ചോരകൊണ്ടാണ് വരച്ചിരിക്കുന്നത്.

പരിശീലനം നടത്താൻ ഉപയോഗിച്ച വാഹനത്തിന്രെ ദൃശ്യങ്ങൾ
ISIS CAMP
ISIS CAMP
ഇസ്ലമിക്ക് സ്റ്റേറ്റിന്റെ മുദ്രാവാക്യങ്ങൾ ചുവരിൽ ആലേപനം ചെയ്തിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ