ന്യൂഡല്‍ഹി: ഐഎസ് ബന്ധം ആരോപിച്ച് കണ്ണൂരില്‍ അറസ്റ്റിലായ മലയാളി യുവതികളെ ഏഴ് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇന്നലെയാണ് ഇവരെ ഡല്‍ഹി എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. യുവതികള്‍ക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്ന് എന്‍ഐഎ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കണ്ണൂർ താണയില്‍ നിന്ന് ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നി യുവതികളെ ചൊവ്വാഴ്ചയാണ് എന്‍ഐഎ പിടികൂടിയത്. ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി കശ്മീരില്‍ പോകാന്‍ പദ്ധതിയിട്ടതായി എന്‍ഐഎ എഫ്ഐആറില്‍ പറയുന്നു. ഷിഫ ഹാരിസ് കശ്മീരിലുള്ള കൂട്ടാളികള്‍ക്ക് ഐഎസ് പ്രവര്‍ത്തനത്തിനായി പണം അയച്ചു നല്‍കിയെന്നും എന്‍ഐഎ.
ക്രോണിക്കിള്‍ ഫൗണ്ടേഷന് എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെ ഇവർ ഐഎസ് അനുകൂല ആശയപ്രചാരണം നടത്തിയെന്നാണ് കേസ്. കഴിഞ്ഞ മാര്‍ച്ചില്‍ കണ്ണൂര്‍, ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലായി പത്ത് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
Also Read: ഐഎസ് ബന്ധം ആരോപിച്ച് രണ്ട് യുവതികൾ കണ്ണൂരില്‍ അറസ്റ്റിൽ