ന്യൂ​ഡ​ൽ​ഹി: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുളള പത്ത് ഭീകരരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവരിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളുടെ വിവരവും പുറത്തായി. ഡൽഹിയിലും ഉത്തർപ്രദേശിലുമായി 17 ഇടത്ത് എൻഐഎ നടത്തിയ റെയ്‌ഡിലാണ് വൻ സ്ഫോടക ശേഖരം അടക്കം പിടികൂടിയത്.

അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുളള ‘ഹര്‍ക്കത്ത്- ഉല്‍- ഹര്‍ബ് ഇ ഇസ്‌ലാം’ എന്ന സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായ 10 പേർ. ദേശീയ അന്വേഷണ ഏജൻസി ഈ സംഘടനയുടെ പ്രവർത്തനം ദിവസങ്ങളായി നിരീക്ഷിക്കുകയായിരുന്നു.

പി​ടി​കൂ​ടി​യ​വ​രി​ൽ അ​ഞ്ച് പേ​ർ ഉത്തർപ്രദേശിലെ അ​മ്‍​രോ​ഹ സ്വ​ദേ​ശി​ക​ളാ​ണ്. അമ്രോഹ പളളിയിലെ മൗലവി മുഫ്തി സൊഹൈല്‍ ആണ് സംഘത്തലവനെന്ന് എന്‍ഐഎ പറഞ്ഞു. ഇയാളും പിടിയിലായിട്ടുണ്ട്. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ജ​ഫാ​ര​ബാ​ദി​ൽ ഡ​ൽ​ഹി പൊലീ​സി​ന്‍റെ സ്പെ​ഷ​ൽ സെ​ല്ലു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് എ​ൻ​ഐ​എ റെ​യ്ഡ് ന​ട​ത്തി​യ​ത്. റെ​യ്ഡ് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തവ ഇതൊക്കെയാണ്. പിസ്റ്റൾ 17, വെടിയുണ്ട 150, ക്ലോക്ക് 120, മൊബൈൽ ഫോൺ 100, സിം കാർഡ് 135, സ്ഫോടക വസ്തുക്കൾ (പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ പേസ്റ്റ്, പഞ്ചസാര) 25 കിലോ, റോക്കറ്റ് ലോഞ്ചർ (തദ്ദേശീയമായി നിർമ്മിച്ചത്), ലാപ്ടോപ്പുകൾ, മെമ്മറി കാർഡുകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

ബോംബല്ല, മറിച്ച് ബോംബുകളായിരുന്നു നിർമ്മിച്ചതെന്ന് എൻഐഎ ഐജി അലോക് മിത്തൽ ഡൽഹിയിൽ പറഞ്ഞു. റിമോട്ട് കൺട്രോൾ ബോംബുകളും പൈപ്പ് ബോംബുകളും നിർമ്മിക്കുകയായിരുന്നു സംഘം. രാജ്യത്താകമാനം വലിയ ആക്രമണത്തിനാണ് സംഘം ലക്ഷ്യമിട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ