കൊച്ചി: കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി സ്ഥിരീകരണം. ഐഎസ് ബന്ധമുള്ള ഒരാളെ കൊച്ചിയിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത പാലക്കാട് സ്വദേശി റിയാസ് അബുബക്കറുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാൾ കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതായി എൻഐഎ സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം പാലക്കാടും കാസർഗോഡും എൻഐഎ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ ഐഎസ്ഐഎസ് റിക്രൂട്ട്മെന്റ് നടത്തിയവരുമായും റിയാസിന് ബന്ധമുള്ളതായും സ്ഥിരീകരിച്ചിട്ടുണ്ട്. എൻഐഎ നടത്തിയ ചോദ്യം ചെയ്യലിലാണ് കേരളത്തിൽ ചാവേറാകാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook