scorecardresearch

ഐഎസ്സിന്റെ അവസാന ശക്തി കേന്ദ്രവും പിടിച്ചടക്കി , റാഖ നഗരം തിരിച്ചുപിടിച്ചു

റാ​ഖ​യു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണം സൈ​ന്യം ഏ​റ്റെ​ടു​ത്ത​താ​യി സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സ് വ​ക്താ​വ് ത​ലാ​ൽ സെ​ലോ

ഐഎസ്സിന്റെ അവസാന ശക്തി കേന്ദ്രവും പിടിച്ചടക്കി , റാഖ നഗരം തിരിച്ചുപിടിച്ചു

ഡ​മാ​സ്ക്ക​സ്: സി​റി​യ​യി​ലെ ഐ​എ​സി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ റാ​ഖ സൈന്യം പിടിച്ചെടുത്തു. നാല് മാസം നീണ്ട് നിന്ന ഏറ്റമുട്ടലിനൊടുവിലാണ് യു​എ​സ് പി​ന്തു​ണ​യോ​ടെ​യു​ള്ള സി​റി​യ​ൻ കു​ർ​ദി​ഷ് അ​റ​ബ് സ​ഖ്യ​സേ​ന റാഖ പിടിച്ചെടുത്തത്.
റാ​ഖ​യു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണം സൈ​ന്യം ഏ​റ്റെ​ടു​ത്ത​താ​യി സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സ് വ​ക്താ​വ് ത​ലാ​ൽ സെ​ലോ പ​റ​ഞ്ഞു.


കടപ്പാട്: സിഎൻഎൻ

2014 ലാണ് റാഖ നഗരം ഐഎസ് ഭീകരർ പിടിച്ചെടുത്തത്. ഈ നഗരത്തിൽ നിന്നായിരുന്നു ഐഎസ് പിന്നീട് തങ്ങളുടെ സേനയെ നിയന്ത്രിച്ചത്. ഐ​എ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​നു​ലു​ണ്ടാ​യി​രു​ന്ന അ​വ​സാ​ന കേ​ന്ദ്ര​ങ്ങ​ളാ​യ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​വും ആ​ശു​പ​ത്രി​യും ചൊ​വ്വാ​ഴ്ച സൈ​ന്യം തി​രി​ച്ചു​പി​ടി​ച്ചു. അ​ന്തി​മ പോ​രാ​ട്ട​ത്തി​ൽ 22 ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Isis lost raqqa kurd force capture the main city in syria