ലണ്ടൻ: ബ്രിട്ടണിലെ പ്രധാന നഗരമായ മാഞ്ചസ്റ്ററിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ചാവേര്‍ ആക്രമണം അല്ലെന്നും ബോംബ് സ്ഥാപിച്ചാണ് ആക്രമണം നടത്തിയതെന്നുമാണ് ഐഎസ് വ്യക്തമാക്കിയത്.

ആക്രമണവുമായി ബന്ധപ്പെട്ട് 23കാരനെ മാഞ്ചസ്റ്റര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാഞ്ചസ്റ്ററിലെ ഷോള്‍ട്ടണില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 22 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം നടന്ന് 12 മണിക്കൂര്‍ കഴിയുമ്പോഴാണ് അറസ്റ്റ്.

ഇന്നലെ രാത്രി നടന്ന സംഗീത നിശയിലാണ് സ്ഫോടനം ഉണ്ടായത്. പോപ്പ് ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീത നിശക്ക് ഇടെയാണ് സ്ഫോടനം ഉണ്ടായത്. 50 ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്.

അയ്യായിരത്തോളം ആളുകളാണ് സംഗീത നിശയിൽ പങ്കെടുത്തിരുന്നത്. സംഗീത നിശ നടന്ന വേദിക്ക് പുറത്താണ് സ്ഫോടനം ഉണ്ടായത്. രണ്ട് തവണ സ്ഫോടന ശബ്ദം കേട്ടു എന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി തെരേസ മേ പൊതുതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കി കാബിനറ്റിന്‍റെ അടിയന്തര യോഗം വളിച്ചു.ഒരേസമയം, 21,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് മാഞ്ചസ്റ്ററിലേത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ