scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: ഗുജറാത്ത് മുന്‍ ഡിജിപിയെ സിബിഐ കോടതി വെറുതെവിട്ടു

പാണ്ഡ്യയെ നിയമനടപടികളില്‍ നിന്നും ഒഴിവാക്കുന്നതായി പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ.കെ.പാണ്ഡ്യ പ്രസ്താവിച്ചു

ന്യൂഡല്‍ഹി: ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ പൊലീസ് മേധാവി പി.പി.പാണ്ഡ്യയെ പ്രത്യേക സിബിഐ കോടതി നിയമനടപടികളില്‍ നിന്നും ഒഴിവാക്കി. കേസുമായി ബന്ധപ്പെട്ട് 2013ല്‍ അറസ്റ്റിലായ പാണ്ഡ്യ ഇപ്പോള്‍ ജാമ്യത്തിലാണ്. പാണ്ഡ്യയെ നിയമനടപടികളില്‍ നിന്നും ഒഴിവാക്കുന്നതായി പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ.കെ.പാണ്ഡ്യ പ്രസ്താവിച്ചു. ഇത് ആദ്യമായാണ് കേസില്‍ കുറ്റാരോപിതനായ ഒരാളെ വെറുതെ വിടുന്നത്.

ഇസ്രത് ജഹാന്‍ കേസുള്‍പ്പെടെ നിരവധി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥനാണ് പി.പി.പാണ്ഡ്യ. 2004 ല്‍ ഗുജറാത്ത് ക്രൈംബ്രാഞ്ചിന്‍റെ തലവനായിരിക്കുമ്പോഴായിരുന്നു ഇസ്രത്ത് ജഹാനടക്കമുള്ളവരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലചെയ്തത്. കേസില്‍ 18 മാസത്തോളം ജയിലില്‍ കഴിഞ്ഞ പി.പി.പാണ്ഡ്യ ജാമ്യത്തിലിറങ്ങിയ ശേഷവും പൊലീസിന്‍റെ തലപ്പത്ത് തുടരുകയായിരുന്നു.

കാലാവധി പൂര്‍ത്തിയാകുംമുമ്പേ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ഒഴിയേണ്ടിവന്ന പി.പി.പാണ്ഡ്യയെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കാൻ ഗുജറാത്ത് സര്‍ക്കാരിന്‍റെ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മനുഷ്യാവകാശലംഘനങ്ങള്‍ക്ക് പേരുകേട്ട പാണ്ഡ്യയെ തന്നെ മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചത് മനുഷ്യാവകാശലംഘനമായി വിലയിരുത്തപ്പെടുകയും ചെയ്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ishrat jahan encounter case cbi court discharges ex gujarat dgp p p pandey