ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ധനികന്റെ മകളുടെ വിവാഹത്തിന് രാജസ്ഥാനിലെ ഉദയ്പൂർ ഒരുങ്ങിക്കഴിഞ്ഞു. മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹമാണ് ഉദയ്പൂരിൽ നടക്കുക. വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായിട്ടുണ്ട്. ഡിസംബർ 12 നാണ് ഇഷ അംബാനി- ആനന്ദ് പിരമൽ വിവാഹം.

വിവാഹത്തിന് സെലിബ്രിറ്റികളുടെ വൻനിര തന്നെ എത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ മുൻ യുഎസ് സെക്രട്ടറി ഹിലരി ക്ലിന്റനുമുണ്ട്. പ്രീ വെഡ്ഡിങ് പാർട്ടിക്കെത്തിയ ഹിലരിയെ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചേർന്നാണ് സ്വീകരിച്ചത്.

ഉദയ്പൂർ പാലസിൽ രണ്ടു ദിവസങ്ങളിലായാണ് പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ. മെഹന്ദി, സംഗീത് എന്നിവയാണ് രണ്ടു ദിവസങ്ങളിലായി നടക്കുക. സംഗീത് സെറിമണിയിൽ പ്രിയങ്ക ചോപ്ര, ഷാരൂഖ് ഖാൻ, എ.ആർ.റഹ്മാൻ എന്നിവരുടെ ലൈവ് പെർഫോമൻസ് ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

View this post on Instagram

Happy

A post shared by Isha Ambani (@ambani.isha) on

View this post on Instagram

Good Morning Udaipur

A post shared by Isha Ambani (@ambani.isha) on

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ക്രിക്കറ്റ് താരങ്ങളായ എം.എസ്. ധോണി, ഭാര്യ സാക്ഷി, മകൾ സിവ, സച്ചിൻ ടെൻഡുൽക്കർ, ഭാര്യ അഞ്ജലി, സഹീർ ഖാൻ, ഭാര്യ സാഗരിക, ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, സൽമാൻ ഖാൻ, ബോണി കപൂർ, മക്കളായ ജാൻവി, ഖുഷി, പ്രിയങ്ക ചോപ്ര, ഭർത്താവ് നിക് ജൊനാസ്, അനിൽ കപൂർ തുടങ്ങി വൻതാരനിര തന്നെ ഉദയ്പൂരിൽ എത്തിയിട്ടുണ്ട്.

മറ്റുളളവരിൽനിന്നും വ്യത്യസ്തമായി വിശക്കുന്ന വയറുകൾക്ക് ഭക്ഷണം നൽകിയാണ് അംബാനിയുടെ മകളുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായത്. ‘അന്ന സേവ’ എന്ന പേരിലാണ് ഭക്ഷണ വിതരണം നടക്കുന്നത്. 5,100 പേർക്ക് ദിവസവും മൂന്നുനേരമാണ് ഭക്ഷണം നൽകുക. ഡിസംബർ 7 മുതൽ 10 വരെയാണ് അന്നദാനം.

Read: വിശക്കുന്ന വയറുകൾ നിറച്ച് അംബാനി, മകളുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്ക് തുടക്കം

മുകേഷ് അംബാനി, നിത അംബാനി, അജയ്, സ്വാതി പിരമാൽ, ഇഷ അംബാനി, ആനന്ദ് പിരമൽ അടക്കമുളള കുടുംബാംഗങ്ങൾ അന്ന സേവയിൽ പങ്കെടുത്തു. കുടുംബാംഗങ്ങളാണ് ഭക്ഷണം വിളമ്പിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook