scorecardresearch

ഇന്ത്യയില്‍ ആദ്യ പ്രവിശ്യ സ്ഥാപിച്ചതായി ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം

ഇ​ന്ത്യ​യി​ൽ ‘വി​ല​യാ ഓ​ഫ് ഹി​ന്ദ്’’ എ​ന്ന പേ​രി​ൽ സ്വ​ന്തം പ്ര​വി​ശ്യ സ്ഥാ​പി​ച്ച​താ​യി ഐ​എ​സ് അ​റി​യി​ച്ചു

ഇന്ത്യയില്‍ ആദ്യ പ്രവിശ്യ സ്ഥാപിച്ചതായി ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തങ്ങളുടെ ആദ്യ പ്രവിശ്യ സ്ഥാപിച്ചെന്ന് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം. അതേസമയം ഐഎസിന്റെ അവകാശവാദം കശ്മീര്‍ പൊലീസ് നിരാകരിച്ചു. കൊല്ലപ്പെട്ട ഇഷ്ഫാഖ് അഹമ്മദ് സോഫിയാണ് ഐഎസിന്റെ അവസാന ഭീകരനെന്ന് പൊലീസ് വ്യക്തമാക്കി.

ഐ​എ​സ് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ അ​മാ​ഖ് ആ​ണ് വെ​ള്ളി​യാ​ഴ്ച ഈ ​അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്. ഇ​ന്ത്യ​യി​ൽ ‘വി​ല​യാ ഓ​ഫ് ഹി​ന്ദ്’’ എ​ന്ന പേ​രി​ൽ സ്വ​ന്തം പ്ര​വി​ശ്യ സ്ഥാ​പി​ച്ച​താ​യി ഐ​എ​സ് അ​റി​യി​ച്ചു.

വി​ല​യാ ഓ​ഫ് ഹി​ന്ദ് എ​ന്നാ​ൽ ഹി​ന്ദ് പ്ര​വി​ശ്യ എ​ന്നാ​ണ് അ​ർ​ഥം. കശ്മീ​രി​ലാ​ണ് ഈ ​പ്ര​വി​ശ്യ​യെ​ന്നും സൂ​ച​ന​യു​ണ്ട്. ഇ​റാ​ഖിലും സി​റി​യ​യി​ലു​മാ​യി ഐ​എ​സ് സ്ഥാ​പി​ച്ച കാ​ലി​ഫേ​റ്റ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഐ​എ​സ് ഇ​ന്ത്യ​യി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗം മേ​ഖ​ല​ക​ളു​ടെ​യും നി​യ​ന്ത്ര​ണം ഒ​രു സ​മ​യ​ത്ത് ഐ​എ​സ് കൈ​ക​ളി​ലായി​രു​ന്നു.

ഷോ​പ്പി​യാ​നി​ലെ അം​ശി​പോ​റ​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​നു വ​ൻ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നും ഐ​എ​സ് അ​വ​കാ​ശ​പ്പെ​ട്ടു. ഇ​സ്‌ലാ​മി​ക് സ്റ്റേ​റ്റ് ജ​മ്മു കശ്മീർ (ഐ​എ​സ്ജെ​കെ) എ​ന്ന ഭീ​ക​ര സം​ഘ​ട​ന​യി​ലെ അം​ഗ​മാ​യ ഇ​ഷ്ഫാ​ഖ് സോ​ഫി ക​ഴി​ഞ്ഞ ദി​വ​സം ഷോ​പ്പി​യാ​നി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഐ​എ​സി​ന്‍റെ അ​വ​കാ​ശ​വാ​ദം.

ബാ​രാ​മു​ള്ള ജി​ല്ല​യി​ലെ സോ​പോ​ർ സ്വ​ദേ​ശി​യാ​ണ് കൊ​ല്ല​പ്പെ​ട്ട സോ​ഫി. ഹ​ർ​ക്ക​ത്തു​ൾ മു​ജാ​ഹു​ദീ​നി​ലൂ​ടെ ഭീ​ക​ര​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഇ​യാ​ളെ, പൊലീ​സ് ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Is claims india province jk police say dead militant last member