ചലച്ചിത്ര താരം ഇർഫാൻ ഖാൻ അന്തരിച്ചു

“എന്റെ പ്രിയപ്പെട്ട ഇർഫാൻ, നീ ഒരുപാട് പൊരുതി. എന്നും ഞാൻ നിന്നെയോർത്ത് അഭിമാനിക്കും. നമ്മൾ വീണ്ടും കാണും…” ഷൂജിത്തിന്റെ ട്വീറ്റിൽ പറയുന്നു.

മുംബൈ: വൻകുടലിലുണ്ടായ അണുബാധയെ തുടർന്ന് ബോളിവുഡ് നടൻ ഇർഫാൻ ഖാൻ (54) അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

മരണ വാർത്ത ആദ്യം ട്വീറ്റ് ചെയ്തത് ചലച്ചിത്രകാരൻ ഷൂജിത്ത് സിർകാർ ആണ്. “എന്റെ പ്രിയപ്പെട്ട ഇർഫാൻ, നീ ഒരുപാട് പൊരുതി. എന്നും ഞാൻ നിന്നെയോർത്ത് അഭിമാനിക്കും. നമ്മൾ വീണ്ടും കാണും…” ഷൂജിത്തിന്റെ ട്വീറ്റിൽ പറയുന്നു.

ഇന്നലെ രാവിലെയാണ് ഇർഫാൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2018ല്‍ ഇദ്ദേഹത്തിന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. വിദേശത്ത് നടത്തിയ ചികിത്സയ്ക്ക് ശേഷം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്.

ശനിയാഴ്ചയായിരുന്നു ഇദ്ദേഹത്തിന്റെ അമ്മ സഈദ ബീഗം മരിച്ചത്. ശനിയാഴ്ച മാതാവ് സഈദ ബീഗം മരിച്ചിരുന്നുവെങ്കിലും. ലോക്ക്ഡൗൺ കാരണം ജയ്​പൂരിലെത്തി മാതാവിനെ അവസാനമായി കാണാൻ ഇദ്ദേഹത്തിന്​ സാധിച്ചിരുന്നില്ല. ഭാര്യ സുതപ സിക്ദറിനും മക്കൾ​ക്കുമൊപ്പം ഇർഫാൻ മുംബൈയിലാണ്​ താമസിക്കുന്നത്​.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Irrfan khan actor extraordinaire and indias face in the west dies at 54

Next Story
ട്വിറ്ററിൽ നരേന്ദ്ര മോദിയെ അൺഫോളോ ചെയ്ത് വൈറ്റ് ഹൗസ്donald trump india visit, ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം, us india trade deal, യുഎസ് ഇന്ത്യ വ്യാപാര കരാർ, us india pact, donald trump news, donald trump in india, donald trump in india news, donald trump india visit 2020, donald trump india visit news, us president donald trump, us president donald trump latest news, narendra modi, narendra modi latest news, narendra modi news, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com