ഇംഫാൽ: മണിപ്പൂരിലെ സമര നായിക ഇറോം ശർമിള നാളെ കേരളത്തിലെത്തും. ഇറോം ഒരു മാസം അട്ടപ്പാടിയിൽ ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മണിപ്പൂരിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട അവർ രാഷ്‌ട്രീയം ഉപേക്ഷിച്ച് ഒരു മാറ്റത്തിനായാണ് കേരളത്തിലേക്കെത്തുന്നത്.

Read More: ‘ഞാന്‍ കേരളത്തിലേക്ക് പോകുന്നു, മണിപ്പൂരിന് വിട’; തിരസ്കാരത്തിന്റെ മുറിവില്‍ ഏകയായി ഇറോം

ഇന്ന് വൈകിട്ട് കൊൽക്കത്തയിലേക്കും പിന്നീട് ബെംഗളൂരുവിലേക്കും പുറപ്പെടുന്ന ഇറോം നാളെ രാവിലെ കോയമ്പത്തൂർ എത്തും. അവിടെ നിന്നാണ് അട്ടപ്പാടിയിലേക്ക് അവർ പുറപ്പെടുക. സാമൂഹിക പ്രവർത്തക ഉമാ പ്രേമൻ നടത്തുന്ന ശാന്തി ഇൻഫർമേഷൻ സെന്ററിലാണ് ഇറോം താമസിക്കുകയെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്‌തു.

Read More: ‘ആ 90 വോട്ടുകള്‍ക്ക് നന്ദി’; വീഴ്ച്ചയ്ക്കിടയിലും തനിക്ക് വോട്ട് ചെയ്തവരെ മറക്കാതെ മണിപ്പൂരിന്റെ ഉരുക്കുവനിത

കേരളത്തെ ഇഷ്‌ടപ്പെടുന്ന ഇറോം ഇവിടെ താമസിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മണിപ്പൂരിലെ ജനങ്ങളെക്കാളും തന്നെ കേരളത്തിലെ ജനങ്ങൾ സ്‌നേഹിക്കുന്നെന്നും അവർ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഇറോമിന്റെ ഭാവി പരിപാടികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ