ഇംഫാൽ: നി​യ​മ​സ​ഭാ തിര​ഞ്ഞെ​ടു​പ്പിൽ ക​ന​ത്ത​ പ​രാ​ജ​യം നേ​രി​ട്ട മ​ണി​പ്പൂ​രിന്റെ ഉ​രു​ക്കു​ വ​നി​തയെന്ന് അറിയപ്പെടുന്ന ഇ​റോം ശ​ർ​മി​ള തനിക്ക് കിട്ടിയ 90 വോട്ടുകൾക്ക് ജനങ്ങളോട് നന്ദി പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇറോം നന്ദി അറിയിച്ചത്. 90 വോട്ടുകള്‍ക്ക് നന്ദി എന്നാണ് ഇറോം കുറിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങിനെതിരെ തൗബാല്‍ മണ്ഡലത്തില്‍ മത്സരിച്ച ഇറോം ശര്‍മ്മിളയ്ക്ക് ലഭിച്ചിരിക്കുന്നത് 100ല്‍ താഴെയാണ് വോട്ട് ലഭിച്ചത്. ജനപ്രീതി ഏറെയുള്ള ഒക്റോമിനോടുള്ള പരാജയം അപ്രതീക്ഷിതമല്ലെങ്കിലും ഇറോമിന് കെട്ടിവച്ച പണം പോലും നഷ്ടമാകുന്ന അതിദയനീയ തോല്‍വിയാണ് ഉണ്ടായത്.

വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നുവെന്നാണ് ഇറോം ഇന്‍ഡ്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചത്. പക്ഷെ ഇത് ജനങ്ങളുടെ തെറ്റല്ല. അവര്‍ നിഷ്കളങ്കരാണ്. ധാര്‍മ്മികമായാണ് ഞാന്‍ തോറ്റുപോയതെന്ന് വിശ്വസിക്കുന്നില്ല. ജനങ്ങള്‍ എനിക്ക് വേണ്ടി വോട്ട് ചെയ്യുമായിരുന്നു. പക്ഷെ അവരുടെ വോട്ട് ചെയ്യുവാനുള്ള അവകാശം പണം കൊടുത്ത് ചിലര്‍ സ്വന്തമാക്കുകയായിരുന്നു. പലരും തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സഹോദരി നേരത്തേ വന്നിരുന്നെങ്കില്‍ വോട്ട് ചെയ്യുമായിരുന്നു, ഇതിപ്പോള്‍ തങ്ങള്‍ പണം വാങ്ങിപ്പോയെന്ന് പലരും എന്നോട് പറഞ്ഞു”, ഇറോം വ്യക്തമാക്കി.


Read More: ‘ഞാന്‍ കേരളത്തിലേക്ക് പോകുന്നു, മണിപ്പൂരിന് വിട’; തിരസ്കാരത്തിന്റെ മുറിവില്‍ ഏകയായി ഇറോം

രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച ഇറോം വിശ്രമ ജീവിതത്തിനായി കേരളത്തിലേക്ക് വരുമെന്നും വ്യക്തമാക്കി. എന്നാല്‍ അഫ്സ്പയ്ക്ക് എതിരായ പോരാട്ടം മറ്റ് പ്ലാറ്റ്ഫോമുകളിലൂടെ ഞാന്‍ തുടരും. എവിടെ ജീവിക്കുമെന്ന് അറിയില്ല. എവിടെയാണെങ്കിലും ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ഇറോം പറഞ്ഞു.

ജീവിതത്തിലെ 16 വര്‍ഷം ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി, സ്വതന്ത്രമായ അതിജീവനത്തിന് വേണ്ടി, തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളും സുഖസൗകര്യങ്ങളും മാറ്റിവച്ച് മരിക്കാന്‍ സന്നദ്ധയായി പൊരുതിയ വ്യക്തിയാണ് ഇറോം ശര്‍മ്മിള.

2000 നവംബറില്‍ മണിപ്പൂരിലെ മാലോമില്‍ ബസ് കാത്തുനിന്ന സാധാരണക്കാരെ ആസാം റൈഫിള്‍സ് സൈനികര്‍ വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ചാണ് അഫ്‌സ്പ (ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട്) അഥവാ പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് സമരം അവസാനിപ്പിച്ച് രാഷെ്ട്രീയത്തിലേക്ക് കടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ