അയർലൻഡ്: സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് പടിഞ്ഞാറൻ അയർലൻഡിലെ അഷിൽ ദ്വീപ് നിവാസികൾ. 33 വർഷങ്ങൾക്ക് മുൻപ് തങ്ങൾക്ക് നഷ്ടപ്പെട്ട കടൽതീരമാണ് അറ്റ്‌ലാന്റിക് സമുദ്രം ഒറ്റ രാത്രി കൊണ്ട് ഇവർക്ക് തിരിച്ച് നൽകിയത്.

Credit:Facebook

1984ലാണ് അഷിൽ ദ്വീപിലെ ദ്വോങ് തീരത്തെ മണൽ മുഴുവൻ കടുത്ത കൊടുങ്കാറ്റിനേയും പേമാരിയേയും തുടർന്ന് കടലെടുത്തത്. ശക്തമായ കടലാക്രമണത്തിൽ ടൺ കണക്കിന് മണൽ നഷ്ടമായതോടെ കുറച്ച് പാറകൾ മാത്രമാണ് ബീച്ചിൽ അവശേഷിച്ചത്. ഇതോടെ സൗന്ദര്യം നഷ്ടപ്പെട്ട തീരത്തെ സഞ്ചാരികൾ കൈവിടുകയും ചെയ്തു.

Credit: Facebook

എന്നാൽ നഷ്ടപ്പെട്ടതെല്ലാം ഇപ്പോൾ ഒറ്റ രാത്രികൊണ്ട് ഇവർക്ക് തിരിച്ച് ലഭിച്ചിരിക്കുകയാണ്. ശക്തമായ വേലിയേറ്റമുണ്ടായപ്പോൾ 300 മീറ്ററും മണൽ വിരിക്കപ്പെടുകയുമാായിരുന്നു. 10 ദിവസം ഇത് ആവർത്തിച്ചോടെ തീരം ഇന്ന് പൂർവാധികം സുന്ദരമായിരിക്കുന്നു.

സംഭവം പ്രദേശവാസികളെ അന്പരപ്പിച്ചെങ്കിലും തീരത്ത് ടുറിസം വീണ്ടും ശക്തമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook