scorecardresearch
Latest News

പുരോഹിതരുടെ ലൈംഗികാതിക്രമം: എന്തുവിലകൊടുത്തും ഇല്ലാതാക്കുമെന്ന് പോപ്പ് ഫ്രാൻസിസ്

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണമടക്കുമുളള വിഷയങ്ങളിൽ കുറ്റം ആവർത്തിക്കുന്നത് സഭയ്ക്ക് അപമാനമാണെന്ന് മാർപാപ്പ

പുരോഹിതരുടെ ലൈംഗികാതിക്രമം: എന്തുവിലകൊടുത്തും ഇല്ലാതാക്കുമെന്ന് പോപ്പ് ഫ്രാൻസിസ്

കത്തോലിക്ക സഭയിലെ പുരോഹിതന്മാരുടെ ലൈംഗികാതിക്രമങ്ങൾ തുടർകുറ്റമായി ആവർത്തിക്കുന്നതിൽ തനിക്ക് ലജ്ജയുണ്ടെന്ന് മാർപാപ്പ പോപ്പ് ഫ്രാൻസിസ്. അയർലൻഡ് സന്ദർശനവേളയിലാണ് പോപ്പ് ഇക്കാര്യം പറഞ്ഞത്. പുരോഹിതരുടെ ലൈംഗികാതിക്രമം തടയുന്നതിൽ സഭ നേരിടുന്ന പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് പോപ്പിന്റെ അഭിപ്രായപ്രകടനം.

കുട്ടികളെ ലൈംഗികമായിപീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കത്തോലിക്ക പുരോഹിതന്മാർ ഉൾപ്പെട്ട സംഭവങ്ങളിൽ ശക്തമായ നടപടി വേണമെന്ന് ഐറിഷ് പ്രധാനമന്ത്രി നേരത്തെ പോപ്പിനോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു.

ലൈംഗികാതിക്രമം അതിജീവിക്കുന്നവർക്കൊപ്പം 90 മിനിട്ട് നേരം പോപ്പ് ചെലവഴിച്ചു. പുരോഹിതരുടെ ലൈംഗികാതിക്രമം “അശ്ലീലം”ആയിട്ടാണ് താൻ കാണുന്നതെന്ന് അവരോട് പോപ്പ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. 39 വർഷത്തിന് ശേഷമാണ് ഐറിഷ് റിപബ്ലിക്കിൽ പോപ്പ് സന്ദർശനം നടത്തുന്നത്.

കേരളത്തിൽ കന്യാസ്ത്രീ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ  ലൈംഗികാതിക്ര ആരോപണം ഉന്നയിച്ചിരിക്കുന്നതും അദ്ദേഹത്തെ സംരക്ഷിക്കാ​ൻ കേരളത്തിലെ സഭ അധികാരികൾ​ ഉൾപ്പടെ രംഗത്ത് വന്നതും വത്തിക്കാന് മുന്നിൽ​ പരാതിയായി നിൽക്കുന്നുണ്ട്. ഇതിന് പുറമെയാണ് കണ്ണൂർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന സംഭവത്തിൽ വൈദികൻ പ്രതിയാ കേസ് നടക്കുന്നത്. ഇങ്ങനെ നിരവധി സംഭവങ്ങൾ വൈദികർ എതിരായിട്ടുളള കേരളത്തിലും പോപ്പിന്റെ ഐറിഷ്  പ്രസംഗം അലയൊലി  സൃഷ്ടിക്കും.

ലോകത്തൊട്ടാകെയുളള 1.2 ബില്യൺ ​ കത്തോലിക്കർക്ക് ഈ ആഴ്ച എഴുതിയ കത്തിൽ പോപ്പ് കുട്ടികൾക്ക് എതിരെയുളള​ ലൈംഗികാതിക്രമവും അത് മൂടിവെയ്കുകന്നതും അപലപിച്ചിരുന്നു. ഐറിഷിലെ കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ചുമതലയുളളവർ അവരെ ചൂഷണം ചെയ്തുവെന്നത് അഭിമുഖീകരിക്കാതിരിക്കാൻ തനിക്ക് കഴിയില്ലെന്ന് രാഷ്ട്രീയ നേതാക്കളോടും മറ്റ് ക്ഷണിക്കപ്പെട്ടവരോടും ഡബ്ലിൻ കാസിലിൽ നടന്ന ചടങ്ങിൽ പോപ്പ് വ്യക്തമാക്കി.

പൗരോഹിത്യപരമായ അധികാരികൾ – ബിഷപ്പ്, മത മേധാവികൾ, വൈദികർ മറ്റുളളവർ- തൃപ്തികരമായി ഈ വിഷയത്തെ അഭിമുഖീകരിക്കേണ്ടിതുണ്ട്. അല്ലാത്തപക്ഷം ആവർത്തിക്കുന്ന ഈ തെറ്റ്, കത്തോലിക്ക സമൂഹത്തിന് മേൽ അപമാനവും വേദനയും ആയിത്തീരുമെന്ന് മാർപാപ്പ പറഞ്ഞു.  താൻ ആ വികാരമാണ് പങ്കിടുന്നതെന്നും പോപ്പ് വ്യക്തമാക്കി.

ലൈംഗിക ചൂഷണത്തെ കുറിച്ച് സംസാരിക്കാൻ ആരംഭിച്ചപ്പോൾ എഴുതി തയ്യാറാക്കിയ പ്രസംഗം പോപ്പ് മാറ്റിവച്ചായിരുന്നു പ്രസംഗം. എന്തുവിലകൊടുത്തും കത്തോലിക്കാ സഭയിൽ നിന്നും ഈ മഹാവിപത്തിനെ തുടച്ചുനീക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് പോപ്പ് പറഞ്ഞു.

ഐറിഷ് പ്രധാനമന്ത്രി ലിയോ വാരാഡ്കറുടെ വികാരനിർഭരമായ പ്രസംഗിത്തിന് ശേഷമാണ് പോപ്പ് പ്രസംഗിക്കാൻ​ ആരംഭിച്ചത്. വാരാഡ്കാർ തന്റെ പ്രസംഗത്തിൽ പുരോഹിതരുടെ കുറ്റകൃത്യങ്ങൾക്കെതിരെ ആഞ്ഞടിച്ചിരുന്നു. അനധികൃതമായ ദത്തെടുക്കൽ, പുരോഹിതരുടെ ലൈംഗിക ചൂഷണം, തുടങ്ങിയ രാജ്യത്തിനും സമൂഹത്തിനും കത്തോലിക്ക സഭയ്ക്കും കളങ്കമാണെന്ന് വാരാഡ്കർ പ്രസംഗത്തിൽ വ്യക്തമാക്കി. ഐറിഷ് സഭയെ പിടിച്ചുലച്ച ആരോപണ പരമ്പരകളെ പരമാർശിച്ചായിരന്നു ഐറിഷ് പ്രധാനമന്ത്രിയുടെ പ്രസംഗം.

“ജനങ്ങളെ അടഞ്ഞ വാതിലുകൾക്ക് പിന്നിലെ ഇരുണ്ട മുലകളിലേയ്ക്ക് ഒതുക്കപ്പെട്ടിരിക്കുന്നു, സഹായത്തിനായുളള അവരുടെ നിലവിളികൾ ആരും കേൾക്കുന്നില്ല, എല്ലാത്തിനുമപ്പുറമായി വിശുദ്ധപിതാവേ, അങ്ങ്, ഇരകളുടെയും അതിജീവിച്ചവരുടെയും വാക്കുകൾക്ക് ചെവി കൊടുക്കേണമേ എന്ന് ഞാൻ പറയുന്നു” വികാരനിർഭരമായി വാരാഡ്കർ പറഞ്ഞു.

കുട്ടികളെ ചൂഷണം ചെയ്യുന്നവരോട് സഹിഷ്ണുതയുടെ കണിക പോലുമില്ലാതെ നടപടിയുണ്ടാകുമെന്ന് ഐറിഷ് പ്രധാനമന്ത്രി വ്യക്തമാക്കി. യു എസ്സിലെ പെൻസിൽവാനിയയിൽ ആയിരത്തോളം കുട്ടികളെ ലൈംഗിക ചൂഷണം നടത്തിയത് മൂന്നൂറോളം വൈദികരായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യവും അദ്ദേഹം പരാമർശിച്ചു. “ഹൃദയഭേദകമായ കഥകളാണ്”, “പറയാനാകാത്ത കുറ്റകൃത്യങ്ങളാണ്” മതാധികാരികളാണ് ഈ പാതകികൾ, അവർ, സ്ഥാപനങ്ങളുടെ സംരക്ഷണയിൽ അറിയപ്പെടാതെ സുരക്ഷിതരാകും. പ്രധാനമന്ത്രി പറഞ്ഞു

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ireland pope francis vows to end repugnant sexual abuse at any cost

Best of Express