scorecardresearch

ഐർസിടിസി പിഎൻആർ സ്റ്റാറ്റസ്: എസ്എംഎസ്, വെബ്സൈറ്റ് വഴി എങ്ങനെ അറിയാം

IRCTC PNR Status Online: ട്രെയിൻ എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം എന്നിവയ്ക്കു പുറമേ പിഎൻആർ സ്റ്റാറ്റസിലൂടെ ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചുള്ള വിവരങ്ങളും അറിയാം

IRCTC PNR Status Online: ട്രെയിൻ എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം എന്നിവയ്ക്കു പുറമേ പിഎൻആർ സ്റ്റാറ്റസിലൂടെ ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചുള്ള വിവരങ്ങളും അറിയാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കാണാതായ പതിനേഴുകാരിയെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ടെത്തി

IRCTC PNR Status Online: ന്യൂഡൽഹി: റെയിൽവേ സ്റ്റേഷൻ കൗണ്ടറുകൾക്കു പുറമേ ഐർസിടിസി വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും പിഎൻആർ സ്റ്റാറ്റസ് യാത്രക്കാർക്ക് അറിയാൻ കഴിയും. യാത്രകൾ മുൻകൂട്ടി തീരുമാനിക്കാനും സമയ നഷ്ടം ഒഴിവാക്കാനും ഇതുവഴി കഴിയും. ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ നെയിം റെക്കോർഡ് ആണ് പിഎൻആർ എന്ന് അറിയപ്പെടുന്നത്. ഇതൊരു നമ്പരാണ്. ഈ നമ്പർ വഴി യാത്ര സംബന്ധിച്ച വിവരങ്ങളെല്ലാം യാത്രക്കാർക്ക് അറിഇന്ത്യയാനാകും.

Advertisment

ട്രെയിൻ എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം എന്നിവയ്ക്കു പുറമേ പിഎൻആർ സ്റ്റാറ്റസിലൂടെ ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചുള്ള വിവരങ്ങളും അറിയാം. ബുക്കിങ് സ്റ്റാറ്റസും ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും കഴിയും. ഇതിനു പുറമേ കോച്ച്, സീറ്റ് നമ്പർ, ടിക്കറ്റ് നിരക്ക് തുടങ്ങിയവയും പിഎൻആർ സ്റ്റാറ്റസിലൂടെ അറിയാം.

എസ്എംഎസ് വഴി പിഎൻആർ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

ഏതു മൊബൈൽ ഫോണിലൂടെയും എസ്എംഎസ് വഴി പിഎൻആർ സ്റ്റാറ്റസ് അറിയാം. ഇതിനായി 139 ലേക്ക് എസ്എംഎസ് അയച്ചാൽ മതി. 139 എന്ന നമ്പരിലേക്ക് വിളിച്ചാലും നിങ്ങൾക്ക് പിഎൻആർ സ്റ്റാറ്റസ് അറിയാം.

ഐർസിടിസി വെബ്സൈറ്റ് വഴി പിഎൻആർ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

ഐർസിടിസി http://www.irctc.co.in എന്ന വെബ്സൈറ്റ് വഴിയാണ് പിഎൻആർ സ്റ്റാറ്റസ് ലഭിക്കുക

Step 1: http://www.irctc.co.in വെബ്സൈറ്റിലെ ട്രെയിൻസ് ഓപ്ഷൻസ് നോക്കുക

Step 1: ഓപ്ഷനിൽനിന്നും പിഎൻആർ എൻക്വയറി സെലക്ട് ചെയ്യുക

Step 1: അവിടെ 10 അക്ക പിഎൻആർ നമ്പർ ടൈപ്പ് ചെയ്യുക.

Indian Railway Irctc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: