ന്യൂഡൽഹി: എയര്‍ കണ്ടീഷന്‍ മുറികളും അറ്റാച്ച്ഡ് ബാത്ത്റൂമും പരിചാരക സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേയുടെ സലൂണ്‍ കോച്ചുകള്‍ യാത്ര ആരംഭിച്ചു. പുതിയ കോച്ച്​ ഘടിപ്പിച്ച ട്രെയിനി​​ന്റെ ആദ്യ യാത്ര ഡൽഹി ഓൾഡ്​ സ്​റ്റേഷനിൽ നിന്ന്​ ഫ്ലാഗ്​ ഓഫ് ചെയ്​തു. ഡൽഹിയിൽ നിന്ന്​ ജമ്മുവിലേക്കുള്ള ജമ്മു മെയിൽ ട്രെയിനാണ്​ ആഡംബര സൗകരങ്ങളുള്ള കോച്ചുകളുമായി യാത്ര ആരംഭിച്ചത്​. ഡൽഹിയിലെ സ്വകാര്യ ടൂറിസം കമ്പനിയുടെ ഉപഭോക്​താക്കളാണ്​ ആദ്യ യാത്രക്കാർ.

രണ്ട്​ കിടപ്പ്​ മുറികളും അതിനോട്​ ചേർന്നുള്ള ശുചിമുറികളും സ്വീകരണമുറിയും അടുക്കളയും ചേർന്നതാണ്​ റെയിൽവേയുടെ പുതിയ കോച്ചുകൾ. ​ഹോട്ടലിൽ ലഭിക്കുന്ന സൗകര്യങ്ങളാണ്​ കോച്ചിൽ ഉള്ളത്​. എസിക്കുൾപ്പടെ ഉണ്ടാവുന്ന പ്രശ്​നങ്ങൾ ഒഴിവാക്കാനായി സാ​ങ്കേതിക വിദഗ്​ധരെയും നിയമിച്ചിട്ടുണ്ട്​. നിലവിൽ ചാർട്ടേഡ്​ സംവിധാനമായിട്ടാണ്​ ഈ സൗകര്യമുള്ള കോച്ചുകൾ ലഭിക്കുക. എന്നാൽ, വൈകാതെ ത​ന്നെ മറ്റ്​ ട്രെയിനുകളിലും ഈ സർവീസ്​ നടപ്പാക്കുമെന്ന്​ ​ഐആർസിടിസി അറിയിച്ചു.

നേരത്തേ റെയില്‍വെ അധികൃതര്‍ക്ക് മാത്രമായിട്ടാണ് സലൂണ്‍ കോച്ചുകള്‍ ഉപയോഗിച്ചിട്ടുളളത്. ഇന്ത്യയിലാകെ 336 സലൂണ്‍ കാറുകളാണ് ഉളളത്. ഇതില്‍ 62 എണ്ണം എയര്‍ കണ്ടീഷന്‍ സൗകര്യമുളളതാണ്. ജനുവരിയില്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി നടത്തിയ ചര്‍ച്ചയിലാണ് ജനങ്ങള്‍ക്ക് സലൂണ്‍ കോച്ചുകള്‍ തുറന്നു കൊടുക്കാന്‍ തീരുമാനമായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ