ന്യൂഡൽഹി: ഇന്ത്യൻ റയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷന്റെ അക്കൗണ്ടിൽ ആധാർ ബന്ധിപ്പിക്കുന്നവർക്ക് 10000 രൂപ വരെ സമ്മാനം നൽകുമെന്ന് ഇന്ത്യൻ റയിൽവേ. ജനുവരി 2018 നാണ് ഈ പദ്ധതിയാരംഭിച്ചതെന്ന് പറഞ്ഞ ഐആർസിടിസി ഈ വർഷം ജൂൺ വരെ ഈ പദ്ധതി തുടരും.

ആധാർ ബന്ധിപ്പിക്കുന്നവരെ ലക്കി ഡ്രോ പദ്ധതിയിൽ ഉൾപ്പെടുത്തും. രണ്ട് മാസത്തിലൊരിക്കൽ നടക്കുന്ന കംപ്യൂട്ടറൈ‌സ്‌ഡ് ലക്കി ഡ്രോ വഴി തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേർക്കാണ് 10000 രൂപ വീതം സമ്മാനം ലഭിക്കുക. ഇതോടൊപ്പം ഇവരുടെ അവസാന ട്രയിൻ യാത്രയുടെ മുഴുവൻ തുകയും തിരികെ ലഭിക്കും.

ഐആർസിടിസി അക്കൗണ്ടിൽ ആധാർ ബന്ധിപ്പിച്ച്, ഈ കാലയളവിൽ ഒരു ട്രയിൻ യാത്രയെങ്കിലും നടത്തിയ രജിസ്റ്റേർഡ് യൂസർമാർക്ക് മാത്രമാണ് ഈ ലക്കി ഡ്രോയിൽ പങ്കെടുക്കാനാവുക.

ബുക്ക് ചെയ്യുന്ന ടിക്കറ്റിലെ യാത്രക്കാരിലൊരാൾ ഐആർസിടിസി അക്കൗണ്ട് ഉടമയായിരിക്കണം. ടിക്കറ്റ് കാൻസൽ ചെയ്തവർക്ക് ഇതിൽ പങ്കെടുക്കാനാവില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ