scorecardresearch
Latest News

IRCTC: ഭാരത് ദർശൻ സ്‌പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ; രാജ്യത്തെ ആത്മീയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഒരു യാത്ര

മഥുര, ഹരിദ്വാർ, അമൃത്‌സർ, വൈഷ്ണോദേവി എന്നീ സ്ഥലങ്ങളിലൂടെയാണ് യാത്ര

IRCTC: ഭാരത് ദർശൻ സ്‌പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ; രാജ്യത്തെ ആത്മീയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഒരു യാത്ര

ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗം രാജ്യത്തെ വിവിധ ആത്മീയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചൊരു പ്രത്യേക ട്രെയിൻ സർവീസ് ഒരുക്കുന്നു. ചുരുങ്ങിയ ചെലവിൽ രാജ്യത്തെ വിവിധ ആത്മീയ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനുള്ള അവസരമാണിത്. എട്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്ര ആരംഭിക്കുന്നത് ഓക്ടോബർ 10ന് ആണ്. ഓക്ടോബർ 18ന് യാത്ര അവസാനിക്കും.

മഥുര, ഹരിദ്വാർ, അമൃത്‌സർ, വൈഷ്ണോദേവി എന്നീ സ്ഥലങ്ങളിലൂടെയാണ് യാത്ര. ഇതിനായി സ്ലീപ്പർ ക്ലാസിന് 8505 രൂപയും 3എസി കോച്ചിന് 10395 രൂപയുമാണ് ഒരാൾ ചെലവാക്കേണ്ടത്. യാത്രക്കൊപ്പം ഭക്ഷണവും താമസവും ഉൾപ്പെടുന്നതാണ് പാക്കേജ്.

അഞ്ച് വയസിൽ താഴേയുള്ളവർക്ക് ടിക്കറ്റ് ആവശ്യമില്ല. അഞ്ച് വയസിന് മുകളിൽ പ്രായമുള്ള ഏതൊരാൾക്കും ഒരു ടിക്കറ്റ് വിലയായിരിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഐആർസിടിസി വെബ്സൈറ്റ് സന്ദർശിക്കുക.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Irctc offers bharat darshan special tourist train check route and package details here