ബാഗ്ദാദ്: തെക്കൻ ഇറാഖിലെ അൽ ഹുസൈൻ ടീച്ചിങ് ഹോസ്പിറ്റലിൽ കോവിഡ് വാർഡില്‍ തീ പടർന്ന് 50 പേർ മരിച്ചതായി ഇറാഖ് മെഡിക്കല്‍ അധികൃതര്‍ അറിയിച്ചു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഷോട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഓക്സിജന്‍ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന സംശയവും നിലനില്ക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് കൃത്യമായൊരു ഉത്തരം ലഭിച്ചിട്ടില്ല.
തീ പടര്‍ന്ന സമയത്ത് 63 രോഗികള്‍ വാര്‍ഡില്‍ ഉണ്ടായിരുന്നതായി ദി ഖര് ആരോഗ്യ വിഭാഗത്തിന്റെ വക്താവ് അമ്മര്‍ അല്‍ സമിലി മാധ്യമങ്ങളോട് പറഞ്ഞു. തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചതെന്ന് ഇറാഖിലെ സിവിൽ ഡിഫൻസ് മേധാവി മേജർ ജനറൽ ഖാലിദ് പറഞ്ഞു.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ആശുപത്രിയിലുണ്ടായ തീപിടിത്തം മൂലം ഇറാഖില്‍ കോവിഡ് ബാധിതര്‍ മരിക്കുന്നത്. ബാഗ്ദാദിലെ ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്ക് പൊട്ടത്തെറിച്ച് 82 പേര് ഏപ്രിലില്‍ മരിച്ചിരുന്നു.
Also Read: ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍; ബാങ്കുകള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കും