ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പ്രധാന താവളമായ മൊസൂള്‍ നഗരം പിടിച്ചെടുത്ത ഇറാഖി സൈന്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി നഗരത്തിലെത്തി. മൊസൂളില്‍ വിജയം നേടിയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സൈന്യത്തേയും ജനങ്ങളേയും അദ്ദേഹം അഭിനന്ദനം അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ഐഎസ് തങ്ങളുടെ ഖലീഫത്ത് ആയി പ്രഖ്യാപിച്ച നഗരമാണ് മൊസൂൾ. 9 വർഷം മുൻപാണ് 2000 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ചേർന്ന് മൊസൂൾ നഗരം പിടിച്ചെടുത്തത്. സാധാരണക്കാരെ മനുഷ്യകവചമാക്കിയാണ് ഐഎസ് ഈ നഗരം പിടിച്ച് എടുത്തത്. ഒൻപതുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ, ഐഎസിൽനിന്ന് സൈന്യം തിരിച്ചുപിടിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ 35 ഐഎസ് ഭീകരർ കൊല്ലപ്പെടുകയും 5 പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മൊസൂള്‍ കീഴടക്കിയാല്‍ സമീപത്തെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഐഎസ് ആക്രമണം തുടരുമെന്നാണ് സൂചന.
ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് 400 കിലോമീറ്റർ ദുരെ സ്ഥിതി ചെയ്യുന്ന പുരാതന നഗരമാണ് മൊസൂൾ. 2014ലാണ് ഐഎസ് ഭീകരർ മൊസൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തത്.