scorecardresearch

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് തിരിച്ചടിയ്ക്കും

ദി വാൾ സ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇറാൻ വിദേശകാര്യ മന്ത്രി നിലപാട് വ്യക്തമാക്കിയത്

ദി വാൾ സ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇറാൻ വിദേശകാര്യ മന്ത്രി നിലപാട് വ്യക്തമാക്കിയത്

author-image
WebDesk
New Update
Iran Foregn min

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

ടെഹ്റാൻ: തങ്ങൾക്കെതിരെ വീണ്ടും ആക്രമണമുണ്ടായാൽ കയ്യിലുള്ള സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് അമേരിക്കയ്ക്ക് നേരിട്ടുള്ള ഭീഷണി മുഴക്കിയത്. പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക നീക്കങ്ങൾ സജീവമാകുന്നതിനിടെയാണ് ഇറാന്റെ ഈ പ്രതികരണം.

Advertisment

Also Read:ട്രംപ് കുറ്റവാളി, ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലുമെന്ന് ഖമേനി

ദി വാൾ സ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇറാൻ വിദേശകാര്യ മന്ത്രി നിലപാട് വ്യക്തമാക്കിയത്. തങ്ങൾക്കെതിരെ ഇനിയൊരു ആക്രമണമുണ്ടായാൽ ഇറാന്റെ സായുധ സേന യാതൊരു സംയമനവും പാലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു യുദ്ധമുണ്ടായാൽ അത് ദീർഘകാലം നീണ്ടുനിൽക്കുന്നതും പശ്ചിമേഷ്യയിലുടനീളം വ്യാപിക്കുന്നതുമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Also Read:ഇറാനിൽ പുതിയ നേതൃത്വം വരേണ്ട സമയമായി: ഖമേനിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ട്രംപ്

ഏഷ്യയിൽ നിന്ന് യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനിക്കപ്പലും അനുബന്ധ യുദ്ധക്കപ്പലുകളും പശ്ചിമേഷ്യൻ മേഖല ലക്ഷ്യമാക്കി നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രകോപനപരമായ പ്രസ്താവന.

ഇറാനിൽ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനിടെ 4,500-ലധികം പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട്. ഈ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ആരോപിച്ചിരുന്നു.

Also Read:ഇറാനിൽ ഇന്ത്യൻ കപ്പൽ ജീവനക്കാർ തടവിൽ; നയതന്ത്ര സഹായത്തിനായി ഇന്ത്യൻ എംബസി രംഗത്ത്

2025 ജൂണിൽ ഇസ്രായേലുമായി ഉണ്ടായ ഹ്രസ്വമായ യുദ്ധത്തെ പരാമർശിച്ച അരാഗ്ചി, ഇനിയൊരു ആക്രമണമുണ്ടായാൽ അത് ലോകമെമ്പാടുമുള്ള ജനങ്ങളെ ബാധിക്കുമെന്നും ആവർത്തിച്ചു.നിലവിൽ പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിക്കുന്നതാണ് ഇറാന്റെ പുതിയ നീക്കങ്ങൾ. മേഖലയിലെ സാഹചര്യങ്ങൾ അതീവ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.

Read More:ഇറാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക; ആക്രമണം അവസാനിപ്പിക്കാൻ കടുത്ത നടപടികളിലേക്ക് നീങ്ങും

Protest Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: