ടെഹ്റാൻ: സമ്മർദ്ദ തന്ത്രവുമായി തങ്ങളെ ഭീഷണിപ്പെടുത്താൻ ഇനിയും യൂറോപ്പ് ശ്രമം തുടർന്നാൽ മിസൈലുകളുടെ ദൂരപരിധി ഉയർത്തുമെന്ന് ഇറാൻ. ഇറാൻ സൈന്യത്തിന്റെ ഡപ്യൂട്ടി തലവനാണ് ഇക്കാര്യം പറഞ്ഞത്.
“ഞങ്ങളുടെ മിസൈലുകൾ 2000 കിലോമീറ്റർ ദൂരപരിധി പാലിക്കുന്നത് സാങ്കേതിക പരിജ്ഞാനം ഇല്ലാഞ്ഞിട്ടല്ല. ഞങ്ങൾ നയതന്ത്ര മാനദണ്ഡങ്ങൾ പാലിക്കുന്നത് കൊണ്ടാണ്”, ബ്രിഗേഡിയർ ജനറൽ ഹൊസൈൻ സലാമി പറഞ്ഞു. ഒരു കാലത്തും യൂറോപ്പ് ഒരു ഭീഷണിയാണെന്ന് ഞങ്ങൾ കരുതിയിട്ടില്ല. പക്ഷെ യൂറോപ്പിന്റെ ശ്രമം ഭീഷണിപ്പെടുത്താനാണെങ്കിൽ മിസൈലുകളുടെ ശക്തി വർദ്ധിപ്പിക്കാൻ ഞങ്ങൾക്ക് അറിയാം”, അദ്ദേഹം മുന്നറിയിപ്പ് നൽകി.