scorecardresearch
Latest News

പൊതുസ്വത്ത് നശിപ്പിച്ചതിന്‌ വധശിക്ഷ; പ്രതിയുടെ അപ്പീല്‍ സ്വീകരിച്ച് ഇറാന്‍ സുപ്രീം കോടതി

സെപ്തംബറില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെ ഇറാന്‍ വധിച്ചു.

iran protests, iran university students strike, iran mahsa amini, ie malayalam

ഇറാന്‍: പൊതു സ്വത്ത് നശിപ്പിച്ചുവെന്നാരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച പ്രതിയുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഇറാന്‍ സുപ്രീം കോടതി. ഹര്‍ജി സ്വീകരിച്ച കോടതി കേസ് പുനഃപരിശോധിക്കാന്‍ അയക്കുന്നതായും പറഞ്ഞു. പൊതുസ്വത്ത് നശിപ്പിച്ചതിന് ഒക്ടോബര്‍ 4 നാണ് 25 കാരനായ സഹന്ദ് നൂര്‍ മുഹമ്മദ്സാദെ അറസ്റ്റിലാകുന്നത്. രണ്ട് മാസത്തിന് ശേഷം ഇയാളെ ‘ദൈവത്തിനെതിരെ യുദ്ധം ചെയ്യുക’ എന്ന കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ഇതനെതിരെ പ്രതി കോടതിയില്‍ അപ്പില്‍ നല്‍കുകയായിരുന്നു.

കുറ്റസമ്മതം നടത്താന്‍ നിര്‍ബന്ധിതനായി എന്ന് പറഞ്ഞ് ഇയാള്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിരസിക്കുകയും രണ്ടാഴ്ച മുമ്പ് നിരാഹാര സമരം നടത്തുകയും ചെയ്തു. സ്ത്രീകള്‍ക്ക് കര്‍ശനമായ വസ്ത്രധാരണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച പോലീസ് അറസ്റ്റ് ചെയ്ത കുര്‍ദിഷ് ഇറാന്‍ വനിത മഹ്‌സ അമിനി കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് സെപ്തംബറില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെ ഇറാന്‍ വധിച്ചു.

പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണെന്നും കുറഞ്ഞത് 26 പേര്‍ക്കെങ്കിലും വധശിക്ഷ നല്‍കാന്‍ ഇറാനിയന്‍ അധികാരികള്‍ ശ്രമിക്കുന്നുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. തടവിലാക്കപ്പെട്ട 100 പ്രതിഷേധക്കാരെങ്കിലും വധശിക്ഷയ്ക്ക് സാധ്യതയുണ്ട്. നോര്‍വേ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് ഗ്രൂപ്പ് പറഞ്ഞു,

ഇറാന്റെ വിദേശ ശത്രുക്കളെയും അവരുടെ ഏജന്റുമാരുമാണ് കലാപത്തിന് കാരണമെന്ന് സംഘടിപ്പിച്ചതിന് ഇറാനിയന്‍ അധികാരികള്‍ കുറ്റപ്പെടുത്തിയത്. അടുത്തിടെ നടന്ന കലാപത്തിലെ പ്രതികളിലൊരാളായ സഹന്ദ് നൂര്‍ മുഹമ്മദ്സാദെയുടെ അപ്പീല്‍ സുപ്രീം കോടതി അംഗീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ കേസ് റിവലൂഷണറി കോടതിയുടെ അതേ ബ്രാഞ്ചിലേക്ക് അവലോകനത്തിനായി അയച്ചിട്ടുണ്ട്, ”ജുഡീഷ്യറിയുടെ മിസാന്‍ വാര്‍ത്താ ഏജന്‍സി ട്വിറ്ററില്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Iran top court accepts protesters appeal against death sentence