/indian-express-malayalam/media/media_files/2026/01/10/aithulla-khumeni-2026-01-10-21-35-41.jpg)
iran's Supreme Leader Ayatollah Ali Khamenei
ടെഹ്‌റാൻ: രണ്ടാഴ്ചയോടടുക്കുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തുന്നതിന്റെ ഭാഗമായി പ്രതിഷേധക്കാർക്ക് വധശിക്ഷാ മുന്നറിയിപ്പുമായി ഇറാൺ. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ 'ദൈവനിന്ദ' കുറ്റം ചുമത്തുമെന്നും ഇതിന് വധശിക്ഷ നൽകുമെന്നുമാണ് ഇറാൺ അറ്റോർണി ജനറൽ മുഹമ്മദ് മൊവഹെദി ആസാദ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Also Read:ചുവപ്പ് രേഖ മറികടക്കരുത്'; ട്രംപിന് കർശന മുന്നറിയിപ്പുമായി ഇറാൻ
പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുക്കുന്നവർ മാത്രമല്ല, പ്രതിഷേധക്കാർക്ക് സഹായം നൽകുന്നവരും കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി. ഇവർക്കെതിരെ യാതൊരു ദയയുമില്ലാതെ വിചാരണ നടത്തി വധ ശിക്ഷ നടപ്പാക്കാൻ പ്രോസിക്യൂട്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മരണസംഖ്യ ഉയരുന്നു
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട് പ്രകാരം, പ്രക്ഷോഭത്തിനിടെ ഇതുവരെ 72 പേർ കൊല്ലപ്പെടുകയും 2,300-ലധികം പേർ തടവിലാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട വാർത്തകൾക്കാണ് ഇറാൺ സ്റ്റേറ്റ് ടെലിവിഷൻ പ്രാധാന്യം നൽകുന്നത്.
രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും വിച്ഛേദിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ഫോൺ വിളികൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ ഭരണകൂടം കർശന ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും, ടെഹ്‌റാൻ അടക്കമുള്ള നഗരങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്.
Also Read: ഇസ്രായേലുമായുള്ള യുദ്ധത്തിൽ 1060 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ
അതേസമയം, പ്രതിഷേധക്കാർക്ക് പിന്തുണയുമായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ രംഗത്തെത്തി. പ്രക്ഷോഭകരെ അടിച്ചമർത്തുന്ന നടപടിക്കെതിരെ ഇറാനു അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാന്റെ കറൻസിയായ റിയാലിന്റെ മൂല്യം വൻതോതിൽ ഇടിഞ്ഞതിനെത്തുടർന്ന് ഡിസംബർ 28-നാണ് പ്രക്ഷോഭം ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിക്കെതിരെ തുടങ്ങിയ സമരം പിന്നീട് മതപരമായ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധമായി മാറുകയായിരുന്നു.
Also Read:ഇറാനിൽ പ്രതിഷേധം ശക്തം; സമരക്കാരെ അടിച്ചമർത്തിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ്
പ്രതിഷേധം ശക്തമായതോടെ പല അന്താരാഷ്ട്ര വിമാനക്കമ്പനികളും ഇറാനിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നിർദ്ദേശപ്രകാരം വരും ദിവസങ്ങളിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് ഭരണകൂടം നീങ്ങിയേക്കുമെന്നാണ് സൂചന.
Read More:ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപ്: സൈനിക നീക്കവും തള്ളിക്കളയാനാവില്ലെന്ന് വൈറ്റ് ഹൗസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us