ന്യൂഡൽഹി: ടെഹ്‌റാന്‍ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനം വെടിവെച്ചിട്ടത് മനഃപൂർവ്വമല്ലെന്ന് ഇറാന്റെ കുറ്റസമ്മതം. ടെഹ്‌റാൻ പ്രാന്തപ്രദേശത്ത് ബോയിംഗ് 737 വിമാനാപകടത്തിൽ 176 പേർ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇറാൻ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ഇറാൻ സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ അപകടത്തിന് “ഹ്യൂമൻ എറർ” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവർ മറുപടി പറയുന്നതായിരിക്കുമെന്നും പ്രസ്താവനയിൽ ഇറാൻ വ്യക്തമാക്കി.

സംഭവത്തിൽ ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി ഖേദം പ്രകടിപ്പിച്ചു. “ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക് ഈ വിനാശകരമായ തെറ്റിൽ ഖേദിക്കുന്നു. ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് വേണ്ടി പ്രാർഥിക്കുന്നു,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇറാഖിലെ യുഎസ് സേനയിലേക്ക് ഇറാൻ ബാരിക്കേഡ് മിസൈലുകൾ വിക്ഷേപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഉക്രേനിയൻ ഇന്റർനാഷണൽ എയർലൈൻസ് സർവീസ് നടത്തുന്ന ജെറ്റ്‌ലൈനർ ബുധനാഴ്ച വിമാനം നിലംപതിച്ചത്. യുഎസും കാനഡ രഹസ്യാന്വേഷണ വിഭാഗവും ചൂണ്ടിക്കാട്ടിയിട്ടും മിസൈൽ വിമാനം വെടിവെച്ചിട്ട കാര്യം ഇറാൻ നിഷേധിക്കുകയായിരുന്നു.

Read More: ഇറാന്റെ മിസൈൽ ആക്രമണത്തിൽ തന്നെയാകാം ഉക്രൈൻ വിമാനം തകർന്നത്: അമേരിക്ക

“യുഎസ് സാഹസികത” മൂലമാണ് പിശക് സംഭവിച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫ് പറഞ്ഞു. “ഞങ്ങളുടെ ജനങ്ങളോട്, എല്ലാ ഇരകളുടെയും കുടുംബങ്ങൾക്കും, മറ്റ് ദുരിതബാധിത രാജ്യങ്ങൾക്കും ഞങ്ങളുടെ അഗാധമായ ഖേദവും ക്ഷമാപണവും അനുശോചനവും” അദ്ദേഹം ട്വീറ്റിൽ എഴുതി.

ഉക്രേനിയൻ തലസ്ഥാനമായ കീവിലേക്കു യാത്ര തിരിച്ച വിമാനത്തിൽ 82 ഇറാനികൾ, കുറഞ്ഞത് 63 കനേഡിയൻമാർ, 11 ഉക്രേനിയക്കാർ എന്നിവരുൾപ്പെടെ 167 യാത്രക്കാരും ഒമ്പത് ക്രൂ അംഗങ്ങളുമുണ്ടായിരുന്നു.

ഉക്രെനിയൻ പാസഞ്ചർ വിമാനം ഇറാന്റെ മിസൈൽ ആക്രമണത്തിൽ തന്നെ തകർന്നതാകുമെന്ന് അമേരിക്ക നേരത്തേ പറഞ്ഞിരുന്നു. ആർക്കെങ്കിലും തെറ്റ് പറ്റിയതാകമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. തുടക്കത്തിൽ തന്നെ പൂർണമായും ഇറാനെ പ്രതികൂട്ടിൽ നിർത്തുകയായിരുന്നു അമേരിക്ക. ബുധനാഴ്ചയാണ് 176 പേരുടെ മരണത്തിനിടയാക്കി ഉക്രെനിയൻ വിമാനം ബോയിങ് 737 ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്.

വിമാനം തകരുന്നതിന് തൊട്ടുമുമ്പ് രണ്ട് മിസൈലുകൾ വിക്ഷേപിച്ചത് യുഎസ് ഉപഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു മുതിർന്ന് അമേരിക്കൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. വിമാനം താഴേക്ക് പതിക്കുന്നത് ആകസ്മികമാണെന്ന് മറ്റൊരു ഉദ്യോഗസ്ഥനും പറഞ്ഞഇരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook