/indian-express-malayalam/media/media_files/2026/01/06/iran-protest11-2026-01-06-14-46-31.jpg)
Iran Protests Updates
Iran Protests Updates: ടെഹ്റാൻ: ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി ഉയർന്നതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. ഒരാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ ഏകദേശം 1200-ഓളം പേരെ അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൊല്ലപ്പെട്ടവരിൽ 29 പ്രതിഷേധക്കാരും നാല് കുട്ടികളും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഇറാനിലെ ആക്ടിവിസ്റ്റ് നെറ്റ്വർക്കുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങൾ ഈ കണക്കുകൾ പുറത്തുവിട്ടതെന്ന് എച്ച്.ആർ.എ.എൻ.എ അറിയിച്ചു.'
Also Read:വെനസ്വേല ഇനി യുഎസ് ഭരിക്കുമെന്ന് ട്രംപ്; നിക്കോളാസ് മഡുറോയെ ബന്ദിയാക്കി ന്യൂയോർക്കിലെത്തിച്ചു
അതേസമയം, പ്രക്ഷോഭത്തിനിടെ 250 ഓളം പോലീസ് ഉദ്യോഗസ്ഥർക്കും 45 ബാസിജ് വൊളന്റിയർ സേനാംഗങ്ങൾക്കും പരിക്കേറ്റതായി ഇറാനിലെ വിപ്ലവ ഗാർഡുകളുമായി അടുത്ത ബന്ധമുള്ള ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ രാജ്യത്തെ ആകെ മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ജീവിതച്ചെലവ് വർധിക്കുന്നതിനും സാമ്പത്തിക തകർച്ചയ്ക്കുമെതിരെ ആരംഭിച്ച പ്രതിഷേധം രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം വ്യാപിച്ചിരിക്കുകയാണ്. ഇറാനിലെ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്ക വ്യക്തമാക്കി.
Also Read:ചുവപ്പ് രേഖ മറികടക്കരുത്'; ട്രംപിന് കർശന മുന്നറിയിപ്പുമായി ഇറാൻ
യാത്രാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യ ഇറാനിൽ പ്രക്ഷോഭം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്കായി വിദേശകാര്യ മന്ത്രാലയം യാത്രാ നിർദേശം പുറപ്പെടുവിച്ചു. അത്യന്താപേക്ഷിതമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ഇറാനിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
Read More: ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ കുത്തിക്കൊലപ്പെടുത്തി; 24 മണിക്കൂറിനിടെ രണ്ടാമത്തെ കൊലപാതകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us