scorecardresearch

ചുവപ്പ് രേഖ മറികടക്കരുത്'; ട്രംപിന് കർശന മുന്നറിയിപ്പുമായി ഇറാൻ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി

author-image
WebDesk
New Update
Trump Iran

ഡൊണാൾഡ് ട്രംപ്, ഇറാനിയൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി

ടെഹ്‌റാൻ: ഇറാനിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങളെ ഭരണകൂടം വെടിവെച്ചു കൊല്ലുകയാണെങ്കിൽ ഇടപെടുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ താക്കീതുമായി ഇറാൻ ഭരണകൂടം. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് തങ്ങൾ നിശ്ചയിച്ചിട്ടുള്ള 'ചുവപ്പ് രേഖ' ലംഘിക്കുന്നതിന് തുല്യമാണെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇറാൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

Advertisment

Also Read: ഇറാനിൽ പ്രക്ഷോഭം ശക്തമാകുന്നു: ഏഴ് മരണം; സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ആക്രമിച്ചാൽ ഇടപെടുമെന്ന് ട്രംപ്

ഇറാനിൽ തുടരുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഇടപെടുമെന്നും പ്രതിഷേധക്കാരെ രക്ഷിക്കാൻ അമേരിക്ക നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം വന്നത്. അമേരിക്കൻ പ്രസിഡന്റിന്റേത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇറാൻ ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണെന്നും പുറത്തുനിന്നുള്ള ഒരു ശക്തിയുടെയും ഇടപെടൽ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Also Read: ഹെൽമെറ്റിൽ പലസ്തീൻ പതാക; കശ്മീരി ക്രിക്കറ്റ് താരത്തിനെതിരെ അന്വേഷണം

പ്രതിഷേധക്കാരെ സഹായിക്കാനെന്ന പേരിൽ ഇറാനിൽ അരാജകത്വം വിതയ്ക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഇറാൻ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ആരോപിച്ചു. ട്രംപിന്റെ ഇത്തരം പ്രസ്താവനകൾ പ്രതിഷേധക്കാർക്ക് അനാവശ്യ പ്രലോഭനം നൽകുന്നതാണെന്നും ഇത് മേഖലയിലെ സമാധാനം തകർക്കുമെന്നും ഇറാൻ ഭരണകൂടം ചൂണ്ടിക്കാട്ടി.

Also Read: ഇൻഡോറിലെ മലിനജല ദുരന്തം; രോഗികളുടെ എണ്ണം കൂടുന്നു, ആരോഗ്യമേഖല പ്രതിസന്ധിയിൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ ഭരണകൂടം കടുത്ത നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ട്രംപിന്റെ ഇടപെടൽ. എന്നാൽ ട്രംപ് ഭരണകൂടം സൈനിക നീക്കം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഇറാനെ കൂടുതൽ പ്രകോപിതരാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയും നയതന്ത്ര പിരിമുറുക്കവും വർദ്ധിപ്പിക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.

Read More: ഓൺലൈൻ തട്ടിപ്പ്: 6 വർഷത്തിനിടെ ഇന്ത്യക്കാർക്ക് നഷ്ടമായത് 53,000 കോടി; ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിൽ

Donald Trump Iran Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: