ഇറാൻ ആണവ ശാസ്ത്രജ്ഞൻ മൊഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടു

മൊഹ്സിൻ സഞ്ചരിച്ച കാറിന് നേരെ അക്രമികൾ ബോംബെറിഞ്ഞ ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു

ഇറാന്റെ മുതിർന്ന ആണവ ശാസ്ത്രജ്ഞൻ മെഹ്സി ൻ ഫക്രിസാദെ അക്രമണത്തിൽ കൊല്ലപ്പെട്ടു. ടെഹ്‌റാനിൽ വച്ചുണ്ടായ അക്രമണത്തിലാണ് ഇറാന്റെ ആണവ പദ്ധതികളുടെയെല്ലാം ബുദ്ധി കേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൊഹ്സിൻ കൊല്ലപ്പെട്ടത്. മൊഹ്സിൻ സഞ്ചരിച്ച കാറിന് നേരെ അക്രമികൾ ബോംബെറിഞ്ഞ ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

മൊഹ്സിൻ ഫക്രിസാദെയുടെ കൊലപാതകം ഏറ്റവും വലിയ പ്രകോപനമായാണ് കണക്കാക്കുന്നതെന്ന് ഇറാൻ റെവല്യൂഷനറി ​ഗാർഡ് തലവൻ ഹൊസെയിൻ സലാമി പറഞ്ഞു. പശ്ചിമേഷ്യയിലെ മോശം രാഷ്ട്രീയ സാഹചര്യത്തിനിടയിലാണ് മൊഹ്സിന്റെ കൊലപാതകം സംഭവിച്ചിരിക്കുന്നത്.

“തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ മൊഹ്സിൻ ഫക്രിസാദെയ്ക്ക് ഗുരുതരമായി പരുക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാവനായില്ല. ശാസ്ത്രജ്ഞനും അദ്ദേഹത്തിന്റെ മാനേജരും കുറച്ച് നിമിഷങ്ങൾക്ക് മുമ്പ് രക്തസാക്ഷിത്വം വഹിച്ചിരിക്കുന്നു.” ഇറാൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Iran nuclear scientist mohsen fakhrizadeh shot dead

Next Story
രാജ്യം മാന്ദ്യത്തിൽ; വളർച്ച 7.5 ശതമാനം ഇടിഞ്ഞുGDP
The moderation of comments is automated and not cleared manually by malayalam.indianexpress.com